11
Aug 2024
Mon
11 Aug 2024 Mon
Unni R released Korithakettu book by K V Jyothish

കോഴിക്കോട്: ഒരു പുസ്‌തക പ്രകാശനത്തിന് ഇത്ര വലിയ സദസ്സ് കോഴിക്കോടിന്റെ മാത്രം പ്രത്യേകത ആയിരിക്കുമെന്നും യുനെസ്കോ സാഹിത്യനഗരി ആയി തെരഞ്ഞെടുത്ത കോഴിക്കോടിന്റെ സാഹിത്യ പ്രേമം എന്നും അത്ഭുതപ്പെടുത്താറുണ്ടെന്നും പ്രശസ്ത കഥാകൃത്ത് ഉണ്ണി. ആർ. ലിറ്റാർട്ട് ബുക്സ് പ്രസിദ്ധീകരിച്ച കെ. വി ജ്യോതിഷിന്റെ കഥാസമാഹാരം ‘കോരിതകെട്ട് ‘ അളകാപുരിയിലെ നിറഞ്ഞ സദസ്സിന് മുന്നിൽ വെച്ച് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡോ എ. കെ. അബ്ദുൽ ഹക്കീം പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോട് സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചടങ്ങിൽ കെ. വി ശശി അധ്യക്ഷത വഹിച്ചു. ലിജീഷ് കുമാർ, മോഹനൻ ചേനോളി, സി. എസ്. മീനാക്ഷി, എൻ. സന്തോഷ്‌ കുമാർ, ഡോ. പി സുരേഷ്, ഡോ. കെ ഡയാന, മൂസ്സക്കോയ എം, ബെന്ന ചേന്നങ്ങല്ലൂർ, ഷിജു ആർ, ഹാഷിം പി. എം, ബിലാൽ ശിബിലി എന്നിവർ സംസാരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക