കണ്ണൂര്‍: എല്ലാറ്റിനും യുട്യൂബിനെ ആശ്രയിക്കുന്ന യുവതലമുറയ്ക്ക് ഒരു ജാഗ്രതാ മുന്നറിയിപ്പ്. (Unscientific diet from Youtube: Student dies at Kannur) ഡോക്ടറോട് ചോദിച്ച് തീരുമാനിക്കേണ്ട കാര്യങ്ങള്‍ യുട്യുബിലെ മുറിവൈദ്യന്മാര്‍ പറയുന്നത് കേട്ട് ചെയ്യാന്‍ നിന്നാല്‍ ഇതുപോലെ വലിയ ദുരന്തമാണുണ്ടാവുക.
|
തടി കുറയ്ക്കാന്‍ വേണ്ടി യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു.
മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍എം ശ്രീനന്ദ (18) ആണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
നേരത്തേ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്നമായതെന്നാണ് വിവരം. ഒരു യുട്യൂബ് ചാനലിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഭക്ഷണം ക്രമീകരിച്ചത്.
മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍എസ്എസ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.


