UPയിലെ ബസ്സ് ഡ്രൈവര്‍മാര്‍ സ്വന്തം കുടുംബഫോട്ടോ മുന്നില്വയ്ക്കണം; കാരണം ഇതാണ്
|
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഇനി ബസ്സ് ഓടിക്കണമെങ്കില്‍ സ്വന്തം കുടുംബഫോട്ടോ മുന്നില്വയ്ക്കണം. എല്ലാ വാണിജ്യ വാഹനങ്ങളുടെയും സംസ്ഥാന ബസുകളുടെയും ഡ്രൈവര്‍മാരോട് അവരുടെ കുടുംബത്തിന്റെ ചിത്രം ഡാഷ്ബോര്‍ഡില്‍ സൂക്ഷിക്കാന്‍ ഗതാഗത കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍ സിങ് നിര്‍ദേശിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഈ ആശയം ആശയം സ്വീകരിച്ചതെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍ വെങ്കിടേശ്വര് ലു പറഞ്ഞു. എന്നാല്‍, റോഡപകടങ്ങള്‍ കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.
ഡ്രൈവര്‍ക്ക് മുന്നില്‍ സ്വന്തം കുടുംബത്തിന്റെ ചിത്രം സൂക്ഷിക്കുമ്പോള്‍ വൈകാരികമായ ഓര്‍മകള്‍ ഉണ്ടാവുകയും റോഡ് സുരക്ഷയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും. ഡ്രൈവിങില്‍ ശ്രദ്ധയുണ്ടാവാന്‍ കാരണമാവുകയും ചെയ്യുമെന്ന് ചന്ദ്രഭൂഷണ്‍ സിങ് പറയുന്നു.
രാജ്യത്ത് ഏറ്റവുമധികം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 2022 ല്‍ സംസ്ഥാനത്ത് 22,596 അപകടങ്ങളുണ്ടായപ്പോള്‍ 2023ല്‍ 23,652 അപകടങ്ങളാണുണ്ടായതത്. റോഡപകടങ്ങളില്‍ 4.7 ശതമാനമാണ് വര്‍ധനവുണ്ടായത്.
UP Bus Drivers Asked To Keep Family Photo On Dashboard





