15
Sep 2024
Thu
15 Sep 2024 Thu

ഡിജിറ്റൽ, ഓൺലൈൻ പേയ്മെന്റുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ച് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ UPI. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന യുപിഐ സർക്കിൾ എന്ന ഫീച്ചറാണ് ഇപ്പൊൾ അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ഉപയോക്താവിന്റെ അ‌ക്കൗണ്ട് ഉപയോഗിച്ച് അ‌യാളുടെ അനുമതിയോടെയോ അയാൾ ചുമതലപ്പെടുത്തുകയോ ചെയ്യുന്ന മറ്റൊരാൾക്ക് അതേ അക്കൗണ്ട് ഉപയോഗിച്ച് ഗൂഗിൾ പേ അടക്കമുള്ള UPI സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുന്ന സംവിധാനം ആണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതുപ്രകാരം UPI ക്ക് പ്രൈമറി യൂസർ, സെക്കണ്ടറി യൂസർ എന്നിങ്ങനെ കാറ്റഗറി ഉണ്ടാക്കും. അക്കൗണ്ട് ഉടമ ആയിരിക്കും പ്രൈമറി യൂസർ. ഇയാൾ ചുമതലപ്പെടുത്തുന്ന രണ്ടാമത്തെയാൾ ആണ് സെക്കൻഡറി യൂസർ. പ്രൈമറി യൂസറുടെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് സെക്കൻഡറി യൂസറിന് യുപിഐ ഇടപാടുകൾ നടത്താൻ കഴിയുമെന്നതാണ് പുതിയ ഫീച്ചറിൻ്റെ പ്രത്യേകത. എന്നാൽ സെക്കൻഡറി യൂസറിന് ഇടപാട് നടത്താവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാൻ പ്രൈമറി യൂസറിന് സാധിക്കും. ഇപ്പോൾ രണ്ട് പേർക്ക് മാത്രമേ യുപിഐ സർക്കിളിന്റെ ഭാഗമാകാൻ കഴിയൂ.

ഒട്ടുമിക്ക മേഖലകളിലും യുപിഐ ഇടപാടുകൾ വർധിച്ചിട്ടുണ്ടെങ്കിലും ഈ സംവിധാനം ഉപയോഗിക്കാത്തവരും നിരവധിയാണ്. ഇത്തരക്കാരെ ഉദ്ദേശിച്ചാണ് യുപിഐ സർക്കിൾ എന്ന പുത്തൻ ഫീച്ചർ വന്നത്.

UPI Circle allows family members to make payments on your behalf
.

കാർഡുകളുടെയോ മറ്റേതെങ്കിലും ഫിസിക്കൽ കാർഡുകളുടെയോ സഹായം ഇല്ലാതെ തന്നെ ഏത് യുപിഐ ആപ്പ് ഉപയോഗിച്ചും എടിഎമ്മുകളിൽ പണം നിക്ഷേപിക്കാൻ സാധിക്കുന്ന യുപിഐ ഇന്റർഓപ്പറബിൾ ക്യാഷ് ഡെപ്പോസിറ്റ് എന്ന ഫീച്ചർ അടുത്തിടെ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ചിരുന്നു. ഉപയോക്താവിന്റെ മൊബൈൽ നമ്പർ, യുപിഐ, വെർച്വൽ പേയ്മെന്റ് അഡ്രസ് (വിപിഎ), അക്കൗണ്ട് ഐഎഫ്എസ്സി എന്നിവയുമായി ബന്ധിപ്പിച്ച്, അവരുടെ സ്വന്തം അക്കൗണ്ടിലോ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലോ പണം നിക്ഷേപിക്കാൻ കഴിയുന്നത് ആണ് ഈ ഫീച്ചർ.