16
Apr 2023
Sun
16 Apr 2023 Sun

മുംബൈ: ബോൾഡ് ഫാഷൻ ലുക്കുകളിൽ എത്തി ആരാധകരുടെ മനംകവർന്ന നടിയാണ് ഉർഫി ജാവേദ്. വ്യത്യസ്തമായ പോസുകളിലാണ് ഉർഫി ഓരോ തവണയും പ്രത്യക്ഷപ്പെടാറുള്ളത്. ഉർഫിയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയരാറുണ്ടെങ്കിലും അതൊന്നും താരം കാര്യമാക്കാറില്ല. ഇപ്പോഴിതാ വസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിൽ മാപ്പ് ചോദിച്ചെത്തിയിരിക്കുകയാണ് ഉർഫി. ട്വിറ്ററിലൂടെയാണ് നടിയുടെ പുതിയ നിലപാട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിഗ് ബോസിലെ മത്സരാർത്ഥിയായും പഞ്ച് ബീറ്റ് സീസൺ 2, മേരി ദുർഗ, ബഡേ ഭയ്യാ കി ദുൽഹനിയ, ബേപ്പന്ന തുടങ്ങിയ ടിവി ഷോകളിൽ അഭിനയിച്ചും ശ്രദ്ധേയയാണ് ഉർഫി ജാവേദ്. ഫാഷൻ ലോകത്തും ഉർഫി ജാവേദിന്റെ പേരിന് നല്ല തിളക്കമാണ്. ഉർഫിയുടെ വസ്ത്രങ്ങളും തീമും ഫാഷൻ ലോകത്തെ അമ്പരപ്പിക്കുന്നു. ഏത് അവതാറിലാണ് ഉർഫി പ്രത്യക്ഷപ്പെടുകയെന്നത് കൗതുകകരമാണ്. പലപ്പോഴും ഉർഫിയുടെ വസ്ത്രധാരണം വിവാദമാകാറുണ്ട്. എന്നാൽ ഇപ്പോൾ ഉർഫിയുടെ പുതിയ നിലപാട് തീർത്തും അപ്രതീക്ഷിതമായിരുന്നു.

തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഉർഫി ഇങ്ങനെ പറയുന്നു. ‘ഞാൻ ധരിക്കുന്ന വസ്ത്രം എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഇനി മുതൽ നിങ്ങൾ ഒരു മാറിയ ഉർഫിയെ കാണും. പുതിയ വസ്ത്രത്തിൽ. മാപ്പ്’.

ട്വീറ്റ് വന്നതിന് പിന്നാലെ പ്രതികരണവുമായി നിരവധി പേർ എത്തി. നിങ്ങൾക്ക് തോന്നുന്നത് ധരിക്കൂ എന്നാണ് ചിലർ പറയുന്നത്. ഉർഫിയുടെ തീരുമാനം ശരിയല്ലെന്നും മറ്റുചിലർ പറഞ്ഞിട്ടുണ്ട്.

ബിഗ് ബോസ് താരമെന്ന നിലയിലാണ് ഉർഫി കൂടുതലായും അറിയപ്പെടുന്നത്. പല പ്രമുഖ ടെലിവിഷൻ ഷോകളിലും ചില സീരിയലുകളിലും മ്യൂസിക് വീഡിയോകളിലുമെല്ലാം ഉർഫി വേഷമിട്ടിട്ടുണ്ട്.