31
Jan 2026
Wed
31 Jan 2026 Wed
US Forces Seize Russia-Flagged Oil Tanker In Atlantic

രണ്ടാഴ്ച നീണ്ട ശ്രമത്തിനൊടുവില്‍ റഷ്യന്‍ പതാക വഹിക്കുന്ന ചരക്ക് കപ്പല്‍ മറിനെരയെ പിന്തുടര്‍ന്ന് പിടിച്ച് യുഎസ്. മറിനെരയ്ക്ക് സംരക്ഷണമൊരുക്കാന്‍ റഷ്യ അന്തര്‍വാഹിനിയും നാവികസേനയുടെ കപ്പലുകളും അയച്ചതിനു പിന്നാലെയാണ് യുഎസ് ഈ കപ്പല്‍ പിടിച്ചെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കപ്പലിലെ തങ്ങളുടെ പൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് റഷ്യ യുഎസിനോട് ആവശ്യപ്പെട്ടു. യുഎസിന്റെ നടപടി 1982ലെ യുഎന്‍ കണ്‍വെന്‍ഷന്‍ നിയമത്തിന്റെ ലംഘനമാണെന്ന് റഷ്യന്‍ ഗതാഗത മന്ത്രാലയം കുറ്റപ്പെടുത്തി. വെനസ്വേലയില്‍ നിന്നുള്ള എണ്ണകയറ്റുമതി തടയുന്നതിന്റെ ഭാഗമായി യുഎസ് ഉപരോധിച്ച കപ്പലാണ് മറിനെര.

ALSO READ: യുഎസ് പിടികൂടാന്‍ ശ്രമിക്കുന്ന എണ്ണടാങ്കര്‍ കപ്പലിന് സംരക്ഷണമൊരുക്കാന്‍ അന്തര്‍വാഹിനിയും നാവിക കപ്പലുകളും വെനിസ്വേലയിലേക്ക് അയച്ച് റഷ്യ