27
May 2024
Fri
27 May 2024 Fri
V Muraleedharan Shobha surendran

ആലപ്പുഴ: ബിജെപിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പോര്‍വിളികളും കടുത്ത വാഗ്വാദവും. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ഒരു വിഭാഗം ഇടപെട്ടുവെന്ന ആരോപണമാണ് പ്രധാനമായും പൊട്ടെത്തിറിക്കിടയാക്കിയത്. ( V Muraleedharan intervened to defeat Shobha; Explosion in BJP meeting )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ അവലോകന യോഗത്തില്‍ കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥി ആലപ്പുഴയില്‍ ഇടപെട്ടെന്നാണ് ആരോപണം. അനാവശ്യ ഇടപെടല്‍ അനുവദിക്കരുതായിരുന്നു. ശോഭയെ തോല്‍പ്പിക്കുന്നതിന് ജില്ലയിലെ വിശ്വസ്തന്‍ വഴിയാണ് ഇടപെട്ടതെന്നും വിമര്‍ശനമുയര്‍ന്നു.

തന്റെ മണ്ഡലത്തില്‍ 326 ബൂത്തുകള്‍ ആദ്യഘട്ടത്തിന്‍ പ്രവര്‍ത്തിച്ചില്ലെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. 14 ദിവസം കഴിഞ്ഞാണ് പോസ്റ്റര്‍ പോലും ഒട്ടിച്ചത്. മറ്റു സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററും ഫ്ളക്സും നിറഞ്ഞതിനു ശേഷമാണ് പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ തുടങ്ങിയത്.

സ്ഥാനാര്‍ത്ഥിയുടെ മാനേജര്‍ക്ക് വാഹനം പോലും നല്‍കിയില്ല. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി, ബാക്കി ഫലപ്രഖ്യാപനത്തിനു ശേഷം പറയാമെന്ന വെല്ലുവിളിയോടെയാണ് ശോഭ സുരേന്ദ്രന്‍ ചര്‍ച്ച അവസാനിപ്പിച്ചത്. ഇതോടെ മണ്ഡലത്തില്‍ വോട്ട് കുറഞ്ഞാല്‍ ബിജെപി സംസ്ഥാന നേതൃതലത്തില്‍ തൊഴുത്തില്‍ കുത്ത് ശക്തമാവുമെന്ന് ഉറപ്പായി.