മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരണപ്പെട്ടു.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം. 30 അടി താഴ്ചയിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു. മൂന്ന് പേര്‍ ലോറിയില്‍ കുടുങ്ങികിടക്കുകയായിരുന്നു.മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ രക്ഷപ്പെടുത്തിയെങ്കിലും മരണപ്പെട്ടിരുന്നു. കോഴിക്കോട് ഭാഗത്ത് നിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുന്ന ലോറിയാണ് നിയന്ത്രണം വിട്ട് കൊടുംവളവിലെ സുരക്ഷാ ഭിത്തിയിലിടിച്ച് മറിഞ്ഞത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


