07
Apr 2023
Wed
07 Apr 2023 Wed

തിരുവനന്തപുരം : വന്ദേഭാരത് എക്‌സ്പ്രസിന്റെ കേരളത്തിലെ സര്‍വീസ് കാസര്‍കോഡ് വരെ നീട്ടിയതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. സെമി ഹൈസ്പീഡ് ട്രെയിനിന്റെ സര്‍വീസ് കാസര്‍കോഡ് വരെ നീട്ടണമെന്നാവശ്യത്തിന് പിന്നാലെയാണ് തീരുമാനം. ഇതെ തുടര്‍ന്ന് കണ്ണൂരില്‍ അവസാനിക്കേണ്ട വന്ദേഭാരത് സര്‍വീസ് കേരളത്തിന്റെ വടക്കെ അറ്റമായ കാസര്‍കോഡാക്കി കൊണ്ടുള്ള തീരുമാനം കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചത്. കൂടാതെ കേരളത്തിന്റെ ഔദ്യോഗിക ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് നിര്‍വഹിക്കുമെന്ന് അശ്വിനി വൈഷ്ണവ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏപ്രില്‍ 24, 25 തീയതികളിലായി പ്രധാനമന്ത്രി കേരളത്തില്‍ സന്ദേര്‍ശനം നടത്തും. വന്ദേഭാരതത്തിന്റെ ഫ്‌ളാഗ് ഓഫിനോടൊപ്പം റെയില്‍വെയുടെ വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് റെയില്‍വെ മന്ത്രി വ്യക്തമാക്കി. നിലവില്‍ 70 മുതല്‍ 110 വരെയാണ് വന്ദേഭാരതത്തിന്റെ കേരളത്തിലെ സ്പീഡ്. എന്നാല്‍ റെയില്‍വെയുടെ വിവിധഘട്ടങ്ങളില്‍ വികസനങ്ങള്‍ ഫേസ് 1, ഫേസ് 2 ഘട്ടങ്ങളില്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തിലൂടെയുള്ള വന്ദേഭാരത് സര്‍വീസിന്റെ വേഗത 130ലേക്ക് ഉയരും.
വിവിധ സ്റ്റേഷനുകളില്‍ എത്തുന്ന സമയം ക്രമങ്ങളില്‍ റെയില്‍വെയുടെ ഭാഗത്ത് നിന്നും അന്തിമ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. കാസര്‍കോഡ് വരെ സര്‍വീസ് നീട്ടുമ്പോള്‍ ടിക്കറ്റ് നിരക്കിലും മാറ്റം വരും. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള സര്‍വീസിലെ ഏറ്റവും കുറഞ്ഞ് ടിക്കറ്റ് നിരക്ക് 1,400 രൂപയാണ്. ഭക്ഷണമടക്കമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ വരെയുള്ള ഇക്കോണമി വിഭാഗത്തിനാണ് 1400 രൂപ ഈടാക്കുന്നത്. എസ്‌കിക്യൂട്ടീവ് ക്ലാസിന് 2,400 രൂപയാണ് (ഭക്ഷണം അടക്കം) ടിക്കറ്റ് നിരക്ക്. രണ്ട് കോച്ചുകളിലായി 54 സീറ്റുകള്‍ വീതമാണ് എക്‌സിക്യൂട്ടിവ് ക്ലാസില്‍ ഉണ്ടാകുക. 2×2 എന്ന മാതൃകയിലാകും സീറ്റിങ്. 78 സീറ്റുകള്‍ വീതം 12 ഇക്കോണമി ക്ലാസുകളും. കൂടാതെ മുന്നിലെയും പിന്നിലെയും എഞ്ചിനോട് ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ട് ഇക്കോണമി കോച്ചുകളും വന്ദേഭാരതിലുണ്ട് 3×2 എന്ന ഘടനയിലാണ് ഇക്കോണമി ക്ലാസിലെ സീറ്റിങ മാതൃക. ഏപ്രില്‍ 25ന് ശേഷമുള്ള ടിക്കറ്റ് ബുക്കിങ് റെയില്‍വെ ഉടന്‍ ആരംഭിച്ചേക്കും. അതേസമയം കഴിഞ്ഞ ദിവസം വന്ദേഭാരതത്തിന്റെ കേരളത്തില്‍ ആദ്യ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഏഴ് മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10ന് പുറപ്പെട്ട ട്രെയിന്‍ 12.10ന് കണ്ണൂരില്‍ എത്തി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക