Book Now: നാളെ കൊച്ചുവേളി- മംഗളൂരു പ്രത്യേക വന്ദേഭാരത് ട്രെയിന്‍: ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യൂ
|
തിരുവനന്തപുരം: കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് നാളെ (ജൂലൈ ഒന്ന്) പ്രത്യേക വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തും. രാവിലെ 10.45ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി പത്തിന് മംഗളൂരു സെന്‍ട്രലില്‍ എത്തും. യാത്രാസമയം 11.15 മണിക്കൂറാണ്.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സര്‍വീസെന്ന് റെയില്‍വേ അറിയിച്ചു. എട്ട് കോച്ചുകളാണുള്ളത്. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്. റിസര്‍വേഷന്‍ ആരംഭിച്ചതായും റെയില്‍വേ അറിയിച്ചു.
കൊച്ചുവേളിയില്‍ നിന്ന് രാവിലെ 10.45ന് പുറപ്പെടും. 11.40ന് കൊല്ലത്തും 12.55ന് കോട്ടയത്തും ഉച്ചയ്ക്ക് 2.02ന് എറണാകുളത്തും വൈകിട്ട് 3.20ന് തൃശൂരും 4.15ന് ഷൊര്‍ണ്ണൂരും 4.50ന് തിരൂരും 5.32ന് കോഴിക്കോടും 6.47ന് കണ്ണൂരും രാത്രി 8.32ന് കാസര്‍കോട്ടും രാത്രി 10ന് മംഗലാപുരത്തും എത്തിച്ചേരും.
യാത്രയ്ക്കായി മുന്‍കൂര്‍ ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങിയിട്ടുണ്ട്.
Vandebharat special from Kochuveli to Mangaluru tomorrow
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





