17
Feb 2024
Wed
17 Feb 2024 Wed

ജോലി അന്വേഷിച്ച് മടുത്തോ? ഇതാ സര്‍ക്കാര്‍, സ്വകാര്യമേഖലയില്‍ നിരവധി ഒഴിവുകള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോലി അന്വേഷിച്ച് മടുത്തവര്‍ക്കിതാ സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍. വ്യത്യസ്ത യോഗ്യതകളുള്ള ജോലികള്‍ വായിച്ച് താല്‍പ്പര്യമുള്ള ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

🔴 ഡ്രൈവര്‍ തസ്തിക
കേന്ദ്ര സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ ഓപ്പണ്‍, പട്ടികജാതി വിഭാഗത്തില്‍ രണ്ട് താല്‍ക്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. എസ് എസ് എല്‍ സി, മോട്ടോര്‍ കാര്‍ ഓടിക്കുന്നതിനുള്ള അംഗീകൃത ലൈസന്‍സ്, മോട്ടോര്‍ മെക്കാനിസത്തില്‍ അറിവ്, മോട്ടോര്‍ കാര്‍ ഡ്രൈവര്‍ തസ്തികയിലെ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 18- 30 വയസ്. (പട്ടികജാതി വിഭാഗങ്ങള്‍ക്ക് 35 വയസ്).
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 27 നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകുക.

🔴 മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ഒഴിവുകള്‍
കേരള മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ക്ക്: www.cmd.kerala.gov.in.

🔴 പ്രിന്‍സിപ്പാള്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രീഎക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിലെ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രിന്‍സിപ്പല്‍/സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍/ സീനിയര്‍ ഗ്രേഡ് ലകച്‌റര്‍ തസ്തികകളില്‍ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ സഹിതം ഫെബ്രുവരി 24ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഡയറക്ടര്‍, പട്ടിജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയംനന്ദാവനം റോഡ്, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2737246.

🔴 ഒല്ലൂക്കരയില്‍ അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം
ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ (ഒല്ലൂര്‍, ഒല്ലൂക്കര, വില്‍വട്ടം സോണല്‍ പ്രദേശം) അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനും 46 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഒല്ലൂക്കര അഡീഷണല്‍ പ്രൊജക്ട് പരിധിയിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം.
യോഗ്യത: പത്താം ക്ലാസ് പാസ്.
ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസാകാത്തവരും എഴുതാനും വയിക്കാനും അറിഞ്ഞവരാകണം. എസ്.സി. എസ്.ടി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കും.
മാര്‍ച്ച് രണ്ടു വരെ അപേക്ഷകള്‍ ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസുമായി ബന്ധപ്പെടുക. ഫോണ്‍: 8281999225.

🔴 കാടുകുറ്റിയില്‍ അങ്കണവാടി ഹെല്‍പ്പര്‍
തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: കാടുകുറ്റി ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ള 18നും 46 വയസ്സിനും ഇടയിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്എസ്എല്‍സി പാസായവര്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. ചാലക്കുടി ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, കാടുകുറ്റി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും അപേക്ഷാഫോറം മാതൃക ലഭിക്കും. ചാലക്കുടി ഐ സി ഡി എസ് ഓഫീസില്‍ ഫെബ്രുവരി 26 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കണം.
അപേക്ഷക സമര്‍പ്പിക്കേണ്ട വിലാസം : ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് പ്രോജക്ട് ചാലക്കുടി, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ചാലക്കുടി പിന്‍കോഡ്680307, ഫോണ്‍ : 0480 2706044

🔴വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ അവസരം

വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയില്‍ തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഹോം ഫോര്‍ ഗേള്‍സില്‍ ഹൗസ് മദര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ഒഴിവുകള്‍, യോഗ്യത, ശമ്പളം
നാല് ഒഴിവുകളുണ്ട്. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സോഷ്യല്‍ സയന്‍സ്, സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദമാണ് യോഗ്യത. 25 വയസ് പൂര്‍ത്തിയാകണം. 3045 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. സ്ത്രീകളുടേയും കുട്ടികളുടേയും മേഖലയിലുള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പ്രതിമാസം വേതനം 22,500 രൂപ.
നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഫെബ്രുവരി 24 ന് രാവിലെ 10ന് തൃശ്ശൂര്‍ രാമവര്‍മ്മപുരം മോഡല്‍ ഹോം ഫോര്‍ ഗേള്‍സില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോണ്‍: 0471 2348666,
ഇമെയില്‍: [email protected],
വെബ്‌സൈറ്റ്: www.keralasamakhya.org

🔴 ചങ്ങാതി പദ്ധതിയില്‍ അവസരം
സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി നടപ്പിലാക്കുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള ചങ്ങാതി പദ്ധതിയുടെ ഭാഗമായി പായിപ്ര ഗ്രാമപഞ്ചായത്തില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
പത്താം ക്ലാസ് യോഗ്യതയുള്ള ഹിന്ദിയിലും മലയാളത്തിലും പരിജ്ഞാനം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 20. തിരഞ്ഞെടുക്കുന്ന ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് 3000 രൂപ ഓണറേറിയം ലഭിക്കും.

താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പോടു കൂടി വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി പായിപ്ര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2426596.
സേഫ്റ്റി ഓഫീസര്‍ നിയമനം.

🔴 സേഫ്റ്റി ഓഫീസര്‍
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന സേഫ്റ്റി ഓഫീസര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 24 ന് രാവിലെ 11നു വാക്ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റിയാണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനും: 04842336000.

🔴 ഗവ. ആശുപത്രിയില്‍ സെക്യൂരിറ്റി ഗാര്‍ഡ്
എറണാകുളം ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന പുരുഷ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 29 ന് രാവിലെ 11 ന് വാക്ഇന്‍ഇന്റര്‍വ്യൂ നടത്തും.
യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം. മതിയായ ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ നിയമനത്തിന് മുന്നോടിയായി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842386000.

various government private jobs