മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിവിധ ഒഴിവുകള്‍; SSLC മുതല്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് വരെ അവസരം
|
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വയറോളജി ലാബിലേക്ക് സയന്റിസ്റ്റ് മെഡിക്കല്‍ & നോണ്‍ മെഡിക്കല്‍, റിസര്‍ച്ച് അസിസ്റ്റന്റ്, ലാബ് ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് എന്നീ തസ്തികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
വിശദാംശങ്ങള്‍ താഴെ:
സയന്റിസ്റ്റ് മെഡിക്കല്‍
യോഗ്യത: എം.ബി.ബി.എസ്/ BDS/ ബി.വി.എസ്.സി & എ.എച്ച് ബിരുദം അല്ലെങ്കില്‍ എം.ബി.ബി.എസും മൈക്രോബയോളജിയില്‍ എം.ഡിയും, ബി ഡി എസ്, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
സയന്റിസ്റ്റ് നോണ്‍ മെഡിക്കല്‍
യോഗ്യത: ബി.ഇ/ ബി.ടെക് / തത്തുല്യ യോഗ്യതയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൈക്രോബയോളജി/ ബയോടെക്‌നോളജിയില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബയോ ടെക്‌നോളജി/ മൈക്രോബയോളജിയില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും.
റിസര്‍ച്ച് അസിസ്റ്റന്റ്
യോഗ്യത: മൈക്രോബയോളജി/ ബയോടെക്‌നോളജിയിലുള്ള ബി.എസ്.സി/ എം.എസ്.സി ബിരുദവും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. മോളിക്യുലാര്‍ ലാബില്‍ പ്രവ!ൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ലാബ് ടെക്‌നീഷ്യന്‍
ഈ പോസ്റ്റിലേക്ക് രണ്ട് ഒഴിവാണ് ഉള്ളത്. 20000 രൂപ ശമ്പളവും ഹൗസ് റെന്റ് അലവന്‍സും ലഭിക്കും.
യോഗ്യത: ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി/ എം.എസ്.സി എം.എല്‍.ടിയും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. മോളിക്യുലാര്‍ ലാബില്‍ പ്രവ!ൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
ജോലി ലഭിക്കുന്നവര്‍ക്ക് 20,000 രൂപയാണ് ശമ്പളം. 45 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് അവസരമുള്ളത്.
യോഗ്യത: ബിരുദവും സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ എന്‍ട്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റും.
മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്
പത്താം ക്ലാസ് വിജയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും എല്ലാ തസ്തികകളിലും നിയമനത്തിന് മുന്‍ഗണന ലഭിക്കും.
18,000 രൂപയാണ് ശമ്പളം. 45 വയസ്സിന് താഴെ പ്രായമുള്ളവര്‍ ആയിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ 2023 സെപ്റ്റംബര്‍ 18 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മുന്‍പ് [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
അപേക്ഷയില്‍ തസ്തിക വ്യക്തമാക്കേണ്ടതാണ്. മൊബൈല്‍ നമ്പര്‍ നിര്‍ന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്.
വിജ്ഞാപനം വായിക്കാം: https://www.govtmedicalcollegemanjeri.ac.in/wp-content/uploads/2023/09/VRDL-Notification.pdf


