15
Jul 2024
Tue
15 Jul 2024 Tue

കേരളാ സര്‍ക്കാരിന് കീഴില്‍ വിവിധ താല്‍ക്കാലിക നിയമനങ്ങള്‍; ചെറിയ യോഗ്യത മുതല്‍ വലിയ യോഗ്യതയുള്ളവര്‍ക്കും അവസരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളാ സര്‍ക്കാരിന് കീഴില്‍ വിവിധ താല്‍ക്കാലിക നിയമനങ്ങള്‍ താഴെ കൊടുക്കുന്നു.

റേഡിയോ ഫിസിസ്റ്റ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന റേഡിയേഷന്‍ ഫിസിസ്റ്റ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് 23ന് രാവിലെ 11ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഫിസിക്‌സില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം, ബാര്‍ക് മുംബൈ നടത്തുന്ന റേഡിയോളജിക്കല്‍ ഫിസിക്‌സില്‍ ഡിപ്ലോമ, ഈ രംഗത്തെ ഒരു വര്‍ഷ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മെഡിക്കല്‍ ഫിസിക്‌സ് അല്ലെങ്കില്‍ റേഡിയേഷന്‍ ഫിസിക്‌സില്‍ എം.എസ്.സി, ഒരു വര്‍ഷ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484- 2386000.

ഗസ്റ്റ് അധ്യാപക അഭിമുഖം

തിരുവനന്തപുരം കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ പെയിന്റിങ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയില്‍ താത്കാലിക/ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 22ന് രാവിലെ 10.30ന് കോളജില്‍ നടത്തും. പെയിന്റിങ്ങില്‍ ബിരുദാനന്തര ബിരുദമോ ബിരുദമോ ആണ് യോഗ്യത.
താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി, അവാര്‍ഡ്, പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുള്ളത് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

ജില്ലാ കോര്‍ഡിനേറ്റര്‍

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി നടപ്പിലാക്കുന്ന ‘സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും ജ്വാല’ പദ്ധതിയില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരും 25നും 45നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. എം.എസ്.ഡബ്ല്യൂ/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക്/ വുമണ്‍ സ്റ്റഡീസ് എന്നിവയിലൊന്നില്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സ്ത്രീ ശാക്തീകരണ മേഖലയില്‍ പ്രവര്‍ത്തിച്ച് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂലൈ 19ന് രാവിലെ 10ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മീറ്റിംഗ് ഹാളില്‍ (ഒന്നാം നില) നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8921697457, 8138047235, 0471 2969101.

ധനവകുപ്പില്‍ ഐടി ഡയറക്ടര്‍

സംസ്ഥാന ധനവകുപ്പില്‍ ഐടി സിസ്റ്റംസ് ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലോ കരാര്‍ അടിസ്ഥാനത്തിലോ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗ്യരായ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബി ടെക്കും ഐടി അനുബന്ധ പ്രൊജക്ടുകളിലോ പ്രൊജക്ട് ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റിലോ കുറഞ്ഞത് 10 വര്‍ഷത്തെ പരിചയസമ്പത്തുമാണ് യോഗ്യത. ഇതില്‍ അഞ്ച് വര്‍ഷം സീനിയര്‍ മാനേജ്‌മെന്റ് തലത്തിലായിരിക്കണം. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് മാതൃസ്ഥാപനത്തിലെ ശമ്പളവും അലവന്‍സുകളുമാണ് ലഭിക്കുക. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് 10 ശതമാനം വാര്‍ഷിക വര്‍ധനയോടെ പ്രതിമാസം 1.5 ലക്ഷം പ്രതിഫലം ലഭിക്കും. കരാര്‍ അടിസഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ തുടക്കത്തില്‍ ഒരു വര്‍ഷവും പിന്നീട് പ്രകടനം അനുസരിച്ച് കാലാവധി നീട്ടി നല്‍കുകയും ചെയ്യും.
താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ 31 ന് മുമ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഫിനാന്‍സ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍

ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസ്സോടെയുള്ള ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006449.

സ്റ്റാഫ് നഴ്‌സ് നിയമനം

കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യ്ക്കു കീഴില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ ഒഴിവുണ്ട്. ജൂലൈ 11 രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. നിയമന കാലാവധി ഒരു വര്‍ഷം.
സയന്‍സ് വിഷയത്തില്‍ പ്ലസ്ടു / വി.എച്ച്.എസ്.സി / പ്രീഡിഗ്രി കഴിഞ്ഞ്, ബി.എസ്.സി നഴ്‌സിംഗ് അല്ലെങ്കില്‍ ജി.എന്‍.എം പാസായിരിക്കണം. കേരളാ നഴ്‌സിംഗ് കൗണ്‍സില്‍ (കെ.എന്‍.എം.സി) രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഒരുമണിക്കൂര്‍ മുമ്പ് സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.
ഫോണ്‍ 0497 2808111

പ്രിന്‍സിപ്പല്‍ തസ്തിക

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ, കൊടുങ്ങല്ലൂര്‍, വളാഞ്ചേരി, വേങ്ങര, തലശ്ശേരി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പല്‍ തസ്തികകളിലേക്ക് താല്‍ക്കാലികമായി ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ യൂണിവേഴ്‌സിറ്റികള്‍, ഗവണ്‍മെന്റ്/ എയ്ഡഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ അധ്യാപക തസ്തികയില്‍ നിന്നും വിരമിച്ചവരോ സര്‍ക്കാര്‍ കോളജ്/യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് യു.ജി.സി/ എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം. വിദ്യാഭ്യാസ സ്ഥാപന മേധാവിയായോ പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ ചുമതലയിലോ രണ്ട് വര്‍ഷത്തില്‍ കുറയാതെ പരിചയസമ്പത്തുള്ളര്‍ക്കും ശാസ്ത്ര മാനവിക വിഷയങ്ങളില്‍ അധ്യാപന ഗവേഷണ പരിചയമുള്ളവര്‍ക്കും സര്‍ക്കാര്‍ പദ്ധതി നിര്‍വ്വഹണ ചുമതലയില്‍ പരിചയസമ്പത്തുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യതയുള്ളവര്‍ പൂര്‍ണ്ണമായ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ ഇ മെയില്‍ ഐ.ഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 30ന് മുന്‍പ് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമവകുപ്പ്, വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം 695033 എന്ന മേല്‍വിലാസത്തില്‍ ലഭ്യമാക്കണം.
ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ് സൈറ്റില്‍ (www.minortiywelfare.keralagov.in) ലഭ്യമാണ്. ഫോണ്‍: 0471 2300523, 24

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

Various Temporary Appointments under Government of Kerala