കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ 126 അധ്യാപക, അനധ്യാപക ഒഴിവുകള്‍
|
കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപക, അനധ്യാപക ജോലികള്‍. 126 ഒഴിവുകള്‍ ആണ് ആകെയുള്ളത്. ചിലത് താല്‍ക്കാലികവും മറ്റുചിലത് സ്ഥിരനിയമനവുമാണ്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
കാലിക്കറ്റില്‍ 80 ഒഴിവുകള്‍
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അധ്യാപക തസ്തികകളിലേക്ക് (എന്‍.സി.എ. ഒഴിവുകള്‍ ഉള്‍പ്പെടെ) സ്ഥിരനിയമനമാണ്.
പ്രൊഫസര്‍ (സ്ഥിരം)
വകുപ്പുകള്‍: ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്.
അസോസിയേറ്റ് പ്രൊഫസര്‍ (സ്ഥിരം)18
വകുപ്പും ഒഴിവും: കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ്3, ബോട്ടണി2, കെമിസ്ട്രി2, മലയാളം2, ഇക്കണോമിക്‌സ്1, ഹിന്ദി2, ഇംഗ്ലീഷ്1, വിമന്‍സ് സ്റ്റഡീസ്1, എജുക്കേഷന്‍1, സുവോളജി1, മാത്തമാറ്റിക്‌സ്1, സംസ്‌കൃതം1)
അസിസ്റ്റന്റ് പ്രൊഫസര്‍ (സ്ഥിരം)21
വകുപ്പും ഒഴിവും: അറബിക്1, ബോട്ടണി2, ബയോ ടെക്‌നോളജി1, കെമിസ്ട്രി2, കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ്1,
കംപ്യൂട്ടര്‍ സയന്‍സ്1, എജുക്കേഷന്‍2, ഇംഗ്ലീഷ്2, ഹിന്ദി1, ലൈഫ് സയന്‍സ്1, മലയാളം1, മാത്തമാറ്റിക്‌സ്1, നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി1, ഫിസിക്‌സ്2, സ്റ്റാറ്റിസ്റ്റിക്‌സ്1, സുവോളജി1)
പ്രൊഫസര്‍ (എന്‍.സി.എ)15
വകുപ്പും ഒഴിവും: ഫിലോസഫി1 (പിഡബ്ല്യുഡി), ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍1(ഇ.ടി.ബി.), ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്1 (ഒ.സി), സുവോളജി1 (എസ്.സി), ഇംഗ്ലീഷ്1 (ഒ.സി.), മാത്തമാറ്റിക്‌സ്1 (എം), സ്‌കൂള്‍ ഓഫ് ഫോക്ലോര്‍ സ്റ്റഡീസ്1 (എല്‍.സി./എ.ഐ.), സെന്റര്‍ ഓഫ് വിമന്‍ സ്റ്റഡീസ്1 (ഒ.ബി.സി), സംസ്‌കൃതം1 (എസ്.സി), ഫിസിക്‌സ്1 (ഇ.ടി.ബി.), സൈക്കോളജി1 (ഒ.സി), ഹിസ്റ്ററി1 (ഇ.ടി.ബി.), ഇക്കണോമിക്‌സ്1 (വി), കൊമോഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ്1 (ഒ.സി), പൊളിറ്റിക്കല്‍ സയന്‍സ്1 (എല്‍.സി./എ.ഐ).
അസോസിയേറ്റ് പ്രൊഫസര്‍ (എന്‍.സി.എ)15
വകുപ്പും ഒഴിവും: സ്റ്റാറ്റിസ്റ്റിക്‌സ്1 (പി.ഡബ്ല്യു.ഡി), ലൈബ്രറി സയന്‍സ്1 (ഇ.ടി.ബി.), മലയാളം1 (എസ്.സി), ഫിലോസഫി1 (എം), എജുക്കേഷന്‍1 (എല്‍.സി./എ.ഐ), ഫിസിക്‌സ്3 (ഒ.ബി.സി, എസ്.സി, എം.യു), നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി1 (എസ്.സി), ലൈഫ് സയന്‍സ്1 (ഇ.ടി.ബി.), ഹിന്ദി1 (ഒ.സി), ജേണലിസം ആന്‍ഡ് മാസ്‌കമ്യൂണിക്കേഷന്‍1 (വി), ഹിസ്റ്ററി1 (എല്‍.സി/ എ.ഐ), റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍1 (ഒ.സി), ഇക്കണോമിക്‌സ്1 (പി.ഡബ്ല്യു.ഡി)
അസിസ്റ്റന്റ് പ്രൊഫസര്‍ (എന്‍.സി.എ)8
വകുപ്പും ഒഴിവും: സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്2 (ഒ.ബി.സി, എസ്.സി), സ്റ്റാറ്റിസ്റ്റിക്‌സ്1 (എല്‍.സി./എ.ഐ), അറബിക്1 (എസ്.സി), കംപ്യൂട്ടര്‍ സയന്‍സ് 1(എസ്.ഐ.യു.സി.എന്‍), ലൈഫ് സയന്‍സ്1(എസ്.സി.സി.സി.), ബോട്ടണി1 (ധീവര), റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍1(ഹിന്ദു നടാര്‍).
യോഗ്യത, പ്രവൃത്തിപരിചയം, പ്രായം തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാനതീയതി: ജൂലായ് 30.
മറ്റ് തസ്തികകള്‍ (താത്കാലികം)
മേട്രണ്‍, ശമ്പളം: 675 രൂപ (ദിവസവേതനം), യോഗ്യത: എസ്.എസ്.എല്‍.സി., സമാന സ്ഥാപനങ്ങളിലെ വനിതാ ഹോസ്റ്റലില്‍ മേട്രണ്‍ ആയുള്ള അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രദേശവാസികളായിരിക്കണം. പ്രായം: 50 വയസ്സ് കവിയരുത്. അപേക്ഷ നേരിട്ടോ തപാല്‍വഴിയോ അയക്കാം. വിലാസം: കാമ്പസ് ഡയറക്ടര്‍, ഡോ.ജോണ്‍ മത്തായി സെന്റര്‍, കാലിക്കറ്റ് സര്‍വകലാശാല, അരണാട്ടുകര പി.ഒ. തൃശ്ശൂര്‍, പിന്‍: 680618. അവസാനതീയതി: ജൂലായ് 15 (5PM).
പ്രോജക്ട് അസിസ്റ്റന്റ് (1ഒ.ബി.സി.), കാലാവധി: 6 മാസം, ഫെലോഷിപ്പ്: 37,000 രൂപ, യോഗ്യത: പിഎച്ച്.ഡി/എം.ഫില്‍./55 ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍ എജുക്കേഷന്‍ (M.Ed), വാക് ഇന്‍ ഇന്റര്‍വ്യൂ സ്ഥലം: ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജുക്കേഷന്‍, ഒീഉ ഞീീാ, തീയതി: ജൂലായ് 15 (10AM)
വെബ്‌സൈറ്റ്: www.uoc.ac.in
കുസാറ്റില്‍ 15 ഒഴിവ്
ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് iii (2), അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂലായ് 31. ഹാര്‍ഡ് കോപ്പി തപാലായി അയക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 7.
അസിസ്റ്റന്റ് പ്രൊഫസര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. ഒഴിവ്: 10, അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 2. ഹാര്‍ഡ് കോപ്പി തപാലായി അയക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 9.
ടെക്‌നീഷ്യന്‍ ഗ്രേഡ് ii വെല്‍ഡര്‍, ലബോറട്ടറി, മെഷീന്‍ ഷോപ്പ് (3), അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 7. ഹാര്‍ഡ് കോപ്പി തപാലായി അയക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 14.
3.കേരളയില്‍ 16 ഒഴിവ്
അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍), ഒഴിവ്: 12, വിഷയങ്ങളും ഒഴിവും: ഇംഗ്ലീഷ്2, മലയാളം1, സംസ്‌കൃതം1, പൊളിറ്റിക്കല്‍ സയന്‍സ്1, ഇക്കണോമിക്‌സ്1, സുവോളജി1, ഫിസിക്‌സ്1, കംപ്യൂട്ടര്‍ സയന്‍സ്1, ജിയോളജി1, സൈക്കോളജി1, മാനേജ്‌മെന്റ്1. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 18.
ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാം2, ട്രെയിനിങ് അസിസ്റ്റന്റ്1, അപേക്ഷ തപാലായി അയക്കണം. അവസാന തീയതി: ജൂലായ് 15.
മെഡിക്കല്‍ അറ്റന്‍ഡര്‍1, അപേക്ഷ തപാലായി അയക്കണം. അവസാന തീയതി: ജൂലായ് 18.
4. എം.ജി.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഓഡിയോവീഡിയോ എഡിറ്റിങ്) ,ഒഴിവ് 1 (ഇ.ബി.ടി), കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ അയയ്‌ക്കേണ്ട ഇമെയില്‍ ഐ.ഡി: [email protected]. അവസാനതീയതി: ജൂലായ് 20.
6. ഡിജിറ്റല്‍
ലൈബ്രറി ഇന്റേണ്‍, കാലാവധി: 6 മാസം, സ്‌റ്റൈപ്പന്‍ഡ്: 10,000 രൂപ, യോഗ്യത: മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്. പ്രായം: 25 വയസ്സ് കവിയരുത്.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാനതീയതി: ജൂലായ് 15.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer


