27
Jan 2024
Tue
27 Jan 2024 Tue

വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ആമ്പല്ലൂരില്‍ യുവാവിന്റെ അടിയേറ്റ് മധ്യ വയസ്‌കന്‍ മരിച്ചു. ആമ്പല്ലൂര്‍ സ്വദേശി സുരേഷാണ് മരിച്ചത്. സുരേഷിനെ അടിച്ച മുഹമ്മദലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 14 തീയതിയാണ് കാഞ്ഞിരമറ്റം ആമ്പല്ലൂരില്‍ വച്ച് വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സുരേഷിന് തലയ്ക്ക് അടി ഏല്‍ക്കുന്നത്. കോഴിക്കോട് സ്വദേശി മുഹമ്മദലി ആയിരുന്നു കാറിനുള്ളില്‍ നിന്ന് എടുത്തു കൊണ്ടുവന്ന ഇരുമ്പ് പോള്‍ ഉപയോഗിച്ച് സുരേഷിന്റെ തലയ്ക്ക് അടിച്ചത്. അടികൊണ്ട് സുരേഷ് തല്‍ക്ഷണം താഴെ വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു സുരേഷ് കഴിഞ്ഞിരുന്നത് . ചികിത്സയിലിരിക്കുകയാണ് ഇന്ന് വൈകിട്ട് സുരേഷിന്റെ മരണം സംഭവിക്കുന്നത്. വാഹനപാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര തര്‍ക്കവും പ്രകോപനവും ആണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.