22
Jan 2023
Wed
22 Jan 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂനെ: മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ വിജയ് സോളിനെതിരേ നിരവധി കേസുകള്‍ രജിസ്ട്രര്‍ ചെയ്ത ജല്‍ന പോലിസ്. ഒരു ക്രിപ്ര്‌റ്റോ കറന്‍സി ഇന്‍വെസ്റ്റ്‌മെന്റ് മാനേജറുടെ പരാതിയിലാണ് കേസ്. തട്ടികൊണ്ടുപോകല്‍, ആയുധം കൈവശം വയ്ക്കുക, ക്രിമിനല്‍ ഗൂഢാലോചന എന്നീ മറ്റ് കേസുകളും ഇയാള്‍ക്കെതിരേ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. പരാതി നല്‍കിയ ഇന്‍വെസ്റ്റ്‌മെന്റ് മാനേജറെ തട്ടികൊണ്ടുപോകുകയും ലക്ഷകണക്കിന് രൂപ തട്ടിയെടുത്തുമെന്നാണ് കേസ്. 2012ലോകകപ്പിലാണ് സോള്‍ ആദ്യമായി ഇന്ത്യയ്ക്കായി അണ്ടര്‍ 19 ടീമില്‍ കളിച്ചത്. അന്ന് ഇന്ത്യ ചാംപ്യന്‍മാരായിരുന്നു. 2014ലാണ് ടീമിന്റെ ക്യാപ്റ്റനായത്. 2014 ലോകകപ്പില്‍ ടീം ക്വാര്‍ട്ടറില്‍ പുറത്തായി. മലയാളി താരം സഞ്ജു സാംസണായിരുന്നു വൈസ് ക്യാപ്റ്റന്‍.