കോഴിക്കോട്: മാപ്പിളപ്പാട്ടുകളെ ജനകീയ സംഗീതമാക്കി പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച വിഎം കുട്ടിയുടെയും വിളയിൽ ഫസീലയുടെയും അനുസ്മരണ പരിപാടികൾ ഇന്ന് വൈകീട്ട് നാലിന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടക സമിതിയായ കേളി കേരള ഭാരവാഹികൾ അറിയിച്ചു. അഡ്വ. കെഎൻഎ ഖാദർ അനുസ്മരണ പ്രഭാഷണം നടത്തും.
|
വിളയിൽ ഫസീലയുടെ ജീവിതം ആസ്പദമാക്കി ടി പി ചെറൂപ്പ രചിച്ച ഇശൽ ജീവിതം എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിക്കും. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ പുസ്തകപരിചയം നടത്തും. വിഎം കുട്ടിയുടെയും ഫസീലയുടെയും ജനപ്രിയ ഗാനങ്ങളുടെ പുനരാലാപനം പ്രമുഖ ഗായകർ നടത്തും.
കേളീ കേരള യോഗത്തിൽ പ്രസിഡന്റ് ടി പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി യു അലി സ്വാഗതം പറഞ്ഞു. കമാൽ വരദൂർ, നവാസ് പൂനൂർ, സലാംക ഫോക്കസ് മോൾ, അഡ്വ. പി കുൽസു, പ്രകാശ് പൊതായ, ഹസ്സൻ തിക്കോടി, ഫൈസൽ എളേറ്റിൽ, ഫാസില ബാനു, ഹാരിബക്കർ, ജഷീല മാമ്പുഴ, സി മുനീറത്ത്, ലുക്മാൻ അരീക്കോട്, സാബി തെക്കേപുറം, അഡ്വ. ജംഷീദ് സംസാരിച്ചു.





