‘ഉമ്മന്‍ ചാണ്ടി ചത്തു, അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം’; കടുത്ത അധിക്ഷേപവുമായി നടന്‍ വിനായകന്‍|വീഡിയോ കാണാം
|
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത അധിക്ഷേപവുമായി നടന്‍ വിനായകന്‍. ഇന്നലെ രാത്രി പങ്കുവച്ച വീഡിയോയിലൂടെയാണ് അധിക്ഷേപം. ആരാണ് ഈ ഉമ്മന്‍ ചാണ്ടിയെന്നും എന്തിനാണ് മൂന്നുദിവസത്തെ വിലാപയാത്രയെന്നുമാണ് വിനായകന്‍ വിഡിയോയിലൂടെ ചോദിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതിനേയും താരം വിമര്‍ശിക്കുന്നുണ്ട്. വിഡിയോ. രാത്രിയിലാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ എത്തി കടുത്ത അധിക്ഷേപം നടത്തുകയായിരുന്നു.
‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്. നിര്‍ത്ത് ഉമ്മന്‍ചാണ്ടി ചത്തുപോയി’ വിനായകന്‍ ലൈവില്‍ പറഞ്ഞു.
വിഡിയോ വന്‍ വിവാദമായതോടെ പിന്നീട് പിന്‍വലിക്കപ്പെട്ടെങ്കിലും നേരത്തെ ഡൗണ്‍ലോഡ്‌ചെയ്തതിനാല്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വിനായകനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. താരത്തിന്റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ വിമര്‍ശന കമന്റുകള്‍ നിറയുകയാണ്.





