പാരിസ്: ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ഗുസ്തിയില്‍ ഫ്രീസ്‌റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ കടന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് അയോഗ്യയാക്കിയത്. ഇന്ന് കലാശപ്പോരില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്റ്റിനെതിരെ മത്സരിക്കാനിരിക്കെയാണ് ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.
|
അയോഗ്യയാക്കിയതിനാല്‍ മെഡല്‍ നഷ്ടമാകും. അനുവദനീയമായതിലും 100 ഗ്രാം തൂക്കം കൂടുതലുള്ള സാഹചര്യത്തിലാണ് വിനേഷ്ിന് മെഡല്‍ നഷ്ടമാകുന്നത്. ഭാരം കൂടുതലുള്ള സാഹചര്യത്തില്‍ ചട്ടപ്രകാരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുകയായിരുന്നു.
തീരുമാനം പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്യാന്തര ഒളിംപിക് അസോസിയേഷന്‍ തള്ളി. ഒളിംപിക് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളി മെഡലിനും അര്‍ഹതയുണ്ടാകില്ല. ഇതോടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണ, വെങ്കല മെഡല്‍ ജേതാക്കള്‍ മാത്രമേ ഉണ്ടാകൂ.
പാരിസ് ഒളിംപിക്‌സില്‍ ഉജ്വല പ്രകടനത്തോടെയാണ് വിനേഷ് ഫോഗട്ട് ഫൈനലില്‍ ഇടംപിടിച്ചത്. കടുത്ത പോരാട്ടത്തില്‍ പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം യുയി സുസാക്കി, ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാംപ്യനും 2018ലെ ലോക ചാംപ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവുമായ ഒക്‌സാന ലിവാച്ച് എന്നിവരെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് സെമിയില്‍ ഇടംപിടിച്ചത്.
Vinesh Phogat Out Of Paris Olympics Over Weight


