17
Feb 2025
Thu
17 Feb 2025 Thu
Stambheshwar Mahadev temple

ദിവസവും പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന സ്തംഭേശ്വര്‍ മാഹാദേവ് ക്ഷേത്രം. (‘Visible only for 6 hours’: The mysterious temple in Gujarat ) വിശ്വാസികളെയും സഞ്ചാരികളെയും ഒരുപോലെ അമ്പരപ്പിക്കുന്ന ഈ ക്ഷേത്രത്തിന്റെ പേര് തന്നെ ഗായബ മന്ദിര്‍(അപ്രത്യക്ഷമാകുന്ന ക്ഷേത്രം) എന്നാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുജറാത്തിലെ കാവി കംബോയി ഗ്രാമത്തില്‍ അറബിക്കടലിനും കാംബേ ഉള്‍ക്കടലിനും ഇടയില്‍ കരയില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Stambheshwar Mahadev temple1

150 വര്‍ഷം പഴക്കമുള്ളതാണ് നിലവിലെ ക്ഷേത്രം. എന്നാല്‍, ഇതിനകത്തുള്ള ശിവലിംഗത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് വിശ്വാസം.

ഹൈന്ദവ പുരാണപ്രകാരം, ശിവ-പാര്‍വതീ പുത്രനായ കാര്‍ത്തികേയന്‍ താരകാസുരനെ വധിച്ച ശേഷം സ്ഥാപിച്ചതാണ് ഈ ശിവലിംഗം.

വേലിയേറ്റവും വേലിയിറക്കവുമായി ബന്ധപ്പെട്ടാണ് ദിവസത്തില്‍ ചുരുങ്ങിയ സമയം മാത്രം ഈ ക്ഷേത്രം വെള്ളത്തിന് മുകളില്‍ വരുന്നത്. വേലിയേറ്റ സമയത്ത് അമ്പലത്തിന്റെ ഗോപുരത്തിന്റെ മുകള്‍വശം മാത്രമേ വെള്ളത്തിന് മുകളില്‍ കാണൂ.

The mysterious temple in Gujarat

വേലിയിറക്കത്തിന്റെ സമയത്ത് മാത്രമാണ് ഈ ക്ഷേത്രം സന്ദര്‍ശിക്കാനാവുക. ദിവസം ഏകദേശം ആറ് മണിക്കൂര്‍ നേരം മാത്രമായിരിക്കും ഈ അവസരം.