കിടിലന്‍ പീസ്, 17,000 രൂപക്ക് താഴെ വില, ഇന്ത്യയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് വിവോ
|
വിവോ, അതിന്റെ നിലവിലെ എതിരാളികള്‍ക്ക് മുമ്പില്‍ വന്‍ വെല്ലുവിളി സൃഷ്ടിച്ച് ‘ഇതുവരെയുള്ള ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട്‌ഫോണ്‍ ‘എന്ന ടാഗുമായി പുതിയ ടി ശ്രേണി ഇന്ത്യയില്‍ വിപുലമാക്കി. ടി3എക്‌സ് 5ജി സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. മള്‍ട്ടി ടാസ്‌ക് ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. അതിവേഗത്തിലുള്ള പെര്‍ഫോമന്‍സാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
മുന്‍ഗാമിയായ ടി2എക്‌സ് 5ജിയെക്കാള്‍ മികച്ച ഫീച്ചറുകളുമായാണ് വിവോ ടി3എക്‌സ് 5ജി എത്തുന്നത്. 6000 എംഎഎച്ച് ബാറ്ററിയോട് കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായാണ് വിവോ അവതരിപ്പിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ വണ്‍ ചിപ്പാണ് ഇതിന് കരുത്തുപകരുക. ക്രിംസണ്‍ ബ്ലിസ്, സെലസ്റ്റിയല്‍ ഗ്രീന്‍ എന്നി നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ ഇറക്കിയത്.
ഡിസൈന്‍ ഫ്രണ്ടില്‍, Vivo T3x 5G ന് ഇപ്പോള്‍ ഇരട്ട ക്യാമറ സജ്ജീകരണത്തോടുകൂടിയ വൃത്താകൃതിയിലുള്ള രൂപകല്‍പ്പനയുണ്ട്, 2MP സെക്കന്‍ഡറി ഷൂട്ടറും സെല്‍ഫികള്‍ക്കായി 8MP HD പോര്‍ട്രെയ്റ്റ് ഫ്രണ്ട് ക്യാമറയും ഉണ്ട്. സ്മാര്‍ട്ട്‌ഫോണില്‍ തിളങ്ങുന്ന ബാക്ക് പാനല്‍ ഫീച്ചര്‍ ചെയ്യും കൂടാതെ രണ്ട് വ്യത്യസ്ത ഷേഡുകളില്‍ ലഭ്യമാകും: ക്രിംസണ്‍ ബ്ലിസ്, സെലസ്റ്റിയല്‍ ഗ്രീന്‍.
44W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ ലഭിക്കുന്ന 6,000mAh ബാറ്ററി ശേഷിയും മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
4ജിബി റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള വിവോ ടി3എക്‌സിന് 13,499 രൂപയാണ് വില. 6ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള വേരിയന്റിന് 14,999 രൂപ നല്‍കണം. എട്ട് ജിബി റാം വേരിയന്റിന് ഇനിയും വില കൂടും. 128 ജിബി വരെ സ്റ്റോറേജ് കപാസിറ്റിയുള്ള ഈ വേരിയന്റിന് 16,499 രൂപയാണ് വില വരിക. ഫ്‌ലിപ്പ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ സ്‌റ്റോര്‍, ചില്ലറ വില്‍പ്പനശാലകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഏപ്രില്‍ 24 മുതല്‍ ഫോണ്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. എച്ച്ഡിഎഫ്‌സി, എസ്ബിഐ ബാങ്ക് ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 1500 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും.
44ം ഫ്‌ലാഷ് ചാര്‍ജിനെ പിന്തുണയ്ക്കുന്ന 6000 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്ളത്. ദീര്‍ഘ സമയം ഉപയോഗിക്കാന്‍ കഴിയുന്നവിധം സൂപ്പര്‍ ബാറ്ററി സേവര്‍ മോഡോട് കൂടിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
സാംസങ് ഗാലക്‌സിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ എം55 5ജി ( Samsung Galaxy M55 5G ) ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിന് പിന്നാലെയാണിത്.. 25000 രൂപയ്ക്കും 35000 രൂപയ്ക്കും ഇടയില്‍ വാങ്ങാവുന്ന മൂന്ന് വേരിയന്റുകളിലാണ് സാംസങ് പുതിയ ഗാലക്‌സി എം55 5ജി പുറത്തിറക്കിയിരിക്കുന്നത്. ലോഞ്ച് ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ പ്രാരംഭ വേരിയന്റ് 25000 രൂപയില്‍ താഴെ വിലയില്‍ സ്വന്തമാക്കാനും സാധിക്കും.
vivo t3x 5g launched in india


