29
Jul 2023
Fri
29 Jul 2023 Fri

തിരുവനന്തപുരത്ത് KSRTC ബസില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ തടഞ്ഞുവച്ച് ബസ് കഴുകിപ്പിച്ച് ജീവനക്കാര്‍; വിവാദം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിപ്പിച്ച് വിട്ട് ജീവനക്കാര്‍. ഇന്നലെ വൈകിട്ട് വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി 105 –ാം നമ്പര്‍ ചെമ്പൂര്‍ – വെള്ളറട ബസിലാണു യാത്രയ്ക്കിടെ പെണ്‍കുട്ടി ഛര്‍ദിച്ചത്. സംഭവം അറിഞ്ഞതു മുതല്‍ ഡ്രൈവര്‍ പെണ്‍കുട്ടിയോട് തട്ടിക്കയറിക്കൊണ്ടിരുന്നു.

ഒടുവില്‍ വെള്ളറട ഡിപ്പോയില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇരുവരും ഇറങ്ങാന്‍ ശ്രമിച്ചതോടെ തടയുകയും ബസ് കഴുകിയിട്ടിട്ട് പോയാല്‍ മതിയെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ പുറത്തുനിന്ന് വെള്ളം പിടിച്ച് ബസിലെത്തി അവശയായ പെണ്‍കുട്ടിയും സഹോദരിയും ബസ് കഴുകി വൃത്തിയാക്കി. ശേഷമാണ് രണ്ടുപേരെയും പോകാന്‍ അനുവദിച്ചത്. ബസ് വൃത്തിയാക്കാന്‍ ഡിപ്പോയില്‍ അതിനായി ജീവനക്കാര്‍ ഉള്ളപ്പോഴാണ് ഡ്രൈവറുടെ നടപടി. സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ രണ്ടു പതിറ്റാണ്ടായി ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കളാണ് രണ്ടു പെണ്‍കുട്ടികളും.