03
Jun 2023
Tue
03 Jun 2023 Tue

ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. കൊലപാതകം അടക്കം വിവിധ കേസുകളിലെ പ്രതിയെ ഏറ്റുമുട്ടലിനിടെ ഉത്തര്‍പ്രദേശ് പോലീസ് വെടിവെച്ചു കൊന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ഗുഫ്രാന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് കൗശാംബി ജില്ലയിലാണ് സംഭവം. പ്രതിക്കായുള്ള തിരച്ചിലിനിടെ, ഗുഫ്രാന്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായും തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഗുഫ്രാന്‍ കൊല്ലപ്പെട്ടെന്നുമാണ് യു.പി പൊലിസ് പറയുന്നത്.

കൊലപാതകം അടക്കം 13 കേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക