വാഷിങ്ടണ്‍: യു.എസ് മേജര്‍ ലീഗിലെ ഇന്റര്‍ മയാമിക്ക് വേണ്ടിയുള്ള മത്സരത്തിനിടെ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് നേരെ കുപ്പിയേറ്. ഇന്നലെ കാലിഫോര്‍ണിയയിലെ ബി.എം.ഒ സ്‌റ്റേഡിയത്തില്‍ ലോസ് ആഞ്ചല്‍സ് എഫ്.സിക്കെതിരായ മത്സരത്തിനുശേഷമായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്.
|
മത്സരശേഷം അല്‍പനേരം ഗ്രൗണ്ടില്‍ ചെലവഴിച്ച ശേഷമാണ് മെസ്സി ഡ്രെസിങ് റൂമിലേക്കു മടങ്ങിയത്. അമേരിക്കന്‍ നടന്‍ ഓവന്‍ വില്‍സന്‍, ലോസ് ആഞ്ചല്‍സ് താരം ജിയോര്‍ജിയോ കെല്ലിനി ഉള്‍പ്പെടെ പ്രമുഖര്‍ താരത്തെ പരിചയപ്പെടാനും സംസാരിക്കാനും എത്തിയിരുന്നു. ഇതിനുശേഷം ഗ്രൗണ്ട് വിടുമ്പോഴായിരുന്നു ഗാലറിയില്‍നിന്ന് ആരാധകന്‍ താരത്തെ ലക്ഷ്യമിട്ട് ബോട്ടില്‍ എറിഞ്ഞത്. ക്ലബ്ബിലെ മെസ്സിയുടെ അംഗരക്ഷകന്‍ ഈ സമയത്ത് താരത്തിനൊപ്പമുണ്ടായിരുന്നു. ഇദ്ദേഹം പെട്ടെന്ന് ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി മെസ്സിയെ ഡ്രെസിങ് റൂമിലെത്തിച്ചു.
മുമ്പും യു.എസില്‍ മെസ്സിക്കെതിരേ ആരാധകരുടെ ശല്യം ഉണ്ടായിരുന്നു. മത്സരത്തിനിടെ ആരാധകന്‍ മെസ്സിയെ തൊടാനായി ഗ്രൗണ്ടിലേക്ക് ഓടിയെത്തുകയായിരുന്നു. എന്നാല്‍ അംഗരക്ഷകന്‍ ഇടപെട്ട് തടയുകയായിരുന്നു.
Who threw a water bottle at Messi man 😐
(via @axedd11) pic.twitter.com/r9ZrXY5y3n
— USMNT Only (@usmntonly) September 4, 2023


