21
Aug 2024
Sun
21 Aug 2024 Sun
Water bottles

ആരോഗ്യ സംരക്ഷണത്തില്‍ വെള്ളം കുടിക്കേണ്ടതിന്റെ പങ്കിനെ കുറിച്ച് വാചാലരാകുമെങ്കിലും ഒരിക്കലും ദിവസവും ഉപയോഗിക്കുന്ന വാട്ടര്‍ബോട്ടിലിനെ കുറിച്ച് നമ്മളില്‍ പലരും ഓര്‍ക്കാറില്ല. സ്‌കൂള്‍ തലം മുതല്‍ ജോലിക്കാര് വരെ പല രൂപത്തിലും സൈസിലുമുള്ള കുപ്പികളില്‍ തിളപ്പിച്ചും അല്ലാതെയും വെള്ളം നിറച്ചു അരദിവസത്തോളം സൂക്ഷിച്ചു വെച്ച് കുടിക്കാറുണ്ട്. ചിലപ്പോള്‍ ദിവസങ്ങളും സൂക്ഷിക്കും. രാവിലെ മുതല്‍ വൈകിട്ട് വരെ കുടിച്ചിട്ടും വെള്ളം തീര്‍ന്നില്ലെങ്കില്‍ അതിലേക്ക് വീണ്ടും ഒഴിച്ച് കുടിക്കും. പക്ഷേ കഴുകില്ല. എന്നാല്‍ ഇത്തരക്കാര്‍ വാട്ടര്‍ബോട്ടിലില്‍ നിറക്കുന്നത് വെള്ളമല്ല, മറിച്ച് ബാക്ടീരിയ ആണെന്നാണ് പഠനം പറയുന്നത്. (Water bottles can expose you to many germs if you are not careful)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാട്ടര്‍ ബോട്ടില്‍ നന്നായി സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷം മാത്രമെ വെള്ളം കുടിക്കാന്‍ എടുക്കാന്‍ പാടുള്ളൂ. ദിവസവും വാട്ടര്‍ബോട്ടില്‍ കഴുകേണ്ടതിന്റെ പ്രധാനപ്പെട്ട ഏഴു കാരണങ്ങള്‍ അറിയാം.

1. ബാക്ടീരിയ/വൈറസ്

ചില പഠനമനുസരിച്ച് സ്ഥിരമായി ഉപയോഗിക്കുന്ന വാട്ടര്‍ ബോട്ടിലുകളില്‍ ശരാശരി 20.8ാ സിഎഫ്‌യു ബാക്ടീരിയ അടങ്ങിയിരിക്കും എന്നാണ്. ഇത് ടോയിലറ്റ് സീറ്റ് പാഡിലുള്ള സൂഷ്മാണുക്കളേക്കാള്‍ 40,000 മടങ്ങ് കൂടുതലാണെന്നും ചൂണ്ടിക്കാട്ടുന്നു.
പലതരത്തിലുള്ള ബാക്ടീരിയ, വൈറസ് പോലുള്ള രോഗാണുക്കളുടെ വിളനിലമാണ് പലപ്പോഴും വാട്ടര്‍ബോട്ടില്‍. ദിവസവും ചൂടുവെള്ളവും സോപ്പോ അല്ലെങ്കില്‍ മറ്റ് ഡിറ്റര്‍ജന്റോ ഉപയോഗിച്ച് കഴുകണം. അല്ലെങ്കില്‍ ബോട്ടിലില്‍ പലതരത്തിലുള്ള അപകടകരമായ രോഗാണുക്കള്‍ വളരാനും വെള്ളത്തിലൂടെ പല നമ്മുടെ ശരീരത്തില്‍ കയറാനും കാരണമാകും.

2. ഫംഗസുകളുടെ വിളനിലമാകരുത്
വാട്ടര്‍ബാട്ടിലിനുള്ളിലെ ജലാംശം ചില ഫംഗസുകള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നു. ഇതും ശരീരത്തില്‍ വിവിധ രോഗാണുക്കള്‍ പ്രവേശിക്കാന്‍ കാരണമാകും.

3. അഴുക്ക് അടിഞ്ഞുകൂടുന്നത് ശ്രദ്ധിക്കണം

പതിവായി കഴുകാത്ത വാട്ടര്‍ബോട്ടിലില്‍ പലതരത്തിലുള്ള കഴുക്കുകളും അവശിഷ്ടങ്ങളും അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് അതിന്റെ അടപ്പിന്റെയും വായയുടെയും വശങ്ങളില്‍. ഇത് കുടിവെള്ളത്തിലൂടെ ശരീരത്തില്‍ എത്തുന്നതോടെയും പല തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകും.

മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമയാണോ? ഇക്കുറിയും FREE ഓണക്കിറ്റ്

4. ദുര്‍ഗന്ധം അരുത്
വാട്ടര്‍ബോട്ടില്‍ പതിവായി കഴുകാതിരിക്കുകയാണെങ്കില്‍ അതില്‍നിന്ന് ദുര്‍ഗന്ധം ഉയരും. വെള്ളത്തില്‍നിന്ന് മോശം ഗന്ധം ഉണ്ടാകാനും അത് വെള്ളത്തിന്റെ രുചി തന്നെ മാറ്റാനും കാരണമാകും.

5. വയറിളക്കം മുതല്‍ ന്യൂമോണിയ വരെ
വാട്ടര്‍ ബോട്ടില്‍ പതിവായി കഴുകിയില്ലെങ്കില്‍ വയറിളക്കം അല്ലെങ്കില്‍ ഛര്‍ദ്ദി പോലുള്ള ആമാശയ രോഗങ്ങള്‍ക്കും മൂത്രത്തിലെയും കുടലിലെയും അണുബാധയ്ക്കും വഴിവെക്കുന്നു. ന്യുമോണിയ പോലുള്ള മാരക അസുഖങ്ങള്‍ക്ക് പോലും കാരണമാകുന്ന ഒന്നാണ് വാട്ടര്‍ ബോട്ടിലിലെ അണുബാധകള്‍. മാത്രമല്ല കുപ്പിയ്ക്കുള്ളില്‍ പൂപ്പല്‍ അടിഞ്ഞുകൂടുന്നുണ്ടെങ്കില്‍ ഇത് മൂക്കൊലിപ്പ്, തുമ്മല്‍, കണ്ണുകളിലെ ചുവപ്പ് ചൊറിച്ചില്‍ അലര്‍ജി എന്നിവയിലേക്കും നയിക്കും

6- ധാതുക്കള്‍ അടിഞ്ഞുകൂടാം

ഹാര്‍ട് വാട്ടറില്‍ നിന്ന് ധാതുക്കള്‍ വാട്ടര്‍ബോട്ടില്‍ അടിഞ്ഞു കിടക്കാനും അത് വെള്ളത്തിന്റെ ഗുണനിലവാരം കുറയ്ക്കാനും കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

7- എങ്ങിനെ കഴുകാം
ഓരോ ഉപയോഗത്തിനും ശേഷവും നിങ്ങളുടെ വാട്ടര്‍ ബോട്ടില്‍ നന്നായി വൃത്തിയാക്കണം. എല്ലാ ആഴ്ചകളിലും രണ്ടു ദിവസമെങ്കിലും ബോട്ടില്‍ നന്നായി തന്നെ കഴുകണം. ബാക്ടീരിയയെ തുരത്താന്‍ ചൂടുവെള്ളവും കഴുകാനുപയോഗിക്കുന്ന ലിക്വിഡും മാത്രം മതി. ചൂടുള്ള സോപ്പ് മിശ്രിതം കൊണ്ട് കുപ്പി നിറയ്ക്കുക ചുറ്റും കറക്കുക അല്ലെങ്കില്‍ ഒരു ഡിറ്റര്‍ജന്റ് മിശ്രിതത്തില്‍ മുക്കിവയ്ക്കുക. അതല്ലെങ്കില്‍ പകുതി വിനാഗിരിയും പകുതി വെള്ളവും കലര്‍ന്ന ലായനി രാത്രി മുഴുവന്‍ കുപ്പിയില്‍ ഒഴിച്ച് വെച്ച് രാവിലെ കഴുകാം. കഴുകി വൃത്തിയാക്കാത്ത വാട്ടര്‍ ബോട്ടലില്‍ നിന്ന് വെള്ളം കുടുക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. കഴുകിയ ശേഷം കമഴ്ത്തിവയ്ക്കണം.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

Water bottles can expose you to many germs if you are not careful