22
Aug 2024
Sun
22 Aug 2024 Sun
yellow ration card holders get free onam kit

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും (yellow ration card holders get free onam kit). വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ നാലു പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും കിറ്റുകള്‍ നല്‍കാനാണ് തീരുമാനം. ഇതുപ്രകാരം 5.87 ലക്ഷം പേര്‍ക്കാണ് കിറ്റിന്റെ ആനുകൂല്യം ലഭിക്കുക.

സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. ഓണച്ചന്തകള്‍ അടുത്ത മാസം നാലിനാണ് തുടങ്ങുന്നത്. എല്ലാ ജില്ലകളിലും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നതാണ്. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നു വീതവും ചന്തകള്‍ ഉണ്ടാകുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

വെള്ളി ലഭിക്കുമോ..? വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ ഇന്ന് വൈകീട്ടോടെ വിധി; പ്രാര്‍ത്ഥനയോടെ 140 കോടി ജനം | vinesh phogat appeal updates

ഉത്രാടം വരെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. അവസാന 5 ദിവസങ്ങളില്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും ഓണച്ചന്തകളിലൂടെ വില്‍ക്കും. അതേസമയം, ഓണത്തിനു പ്രത്യേകമായി അരിയും പഞ്ചസാരയും നല്‍കുന്നതു സംബന്ധിച്ചു ചര്‍ച്ചകള്‍ തുടരുകയാണെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

ചന്തകളുടെ നടത്തിപ്പിനായും മറ്റും 500 കോടി രൂപ നല്‍കണമെന്നാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്. എന്നാല്‍ 100 കോടി രൂപ മാത്രമാണ് അനുവദിച്ചത്.

yellow ration card holders get free onam kit