25
Mar 2023
Sun
25 Mar 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കല്‍പ്പറ്റ : വയനാട്ടില്‍ വൃദ്ധയ്ക്ക് നേരെ ആനയുടെ ആക്രമണം. ചേകാടി പാക്കം കട്ടക്കണ്ടി കോളനിയിലെ കാളി രാജേന്ദ്ര (67) നെയാണ് ആന ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വൃദ്ധയെ കോഴിക്കോട് മെഡിക്കല്‍ കോളജ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. വീടിന് സമീപത്ത് പശുവിന് വെള്ളം കൊടുക്കാന്‍ പോയ സമയത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇരുകാലുകള്‍ക്കും ചെവിക്കും സാരമായി പരിക്കേറ്റ കാളി കോഴിക്കോട് മെഡിക്കല്‍ കോളേജിലാണുള്ളത്.