27
Aug 2024
Fri
27 Aug 2024 Fri
wayand landslide rescue

വയനാട്: വയനാട് ഉരുള്‍പൊട്ടലില്‍ മൃതദേഹങ്ങള്‍ക്കായി തിരയുന്നതിനിടെ അതിജീവന വാര്‍ത്ത. പടവെട്ടിക്കുന്നില്‍ നാലുപേരെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തി. (Wayanad Landslide: Day 4 Survival: Four found alive) രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയുമാണ് തിരച്ചില്‍ സംഘം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ അംഗങ്ങളായ ജോണ്‍, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവര്‍ ഒരു വീട്ടില്‍ ഒറ്റപ്പെട്ട നിലയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തില്‍ ഇവരുടെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുള്ളതായും റിപോര്‍ട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശത്ത് ഭാഗികമായി തകര്‍ന്ന വീടിനകത്തായിരുന്നു നാലുപേരും ഉണ്ടായിരുന്നത്.

കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത് അനുസരിച്ചാണ് ഫയര്‍ ആന്റ് റസ്‌ക്യൂ സംഘം അവിടെ എത്തിയത്. വീട്ടില്‍ സേഫ് ആണെന്നും പ്രശ്‌നങ്ങളൊന്നുമില്ല എന്ന് കുടുംബം അറിയിച്ചിരുന്നു. എന്നാല്‍, അപകട സ്ഥിതി അവരെ പറഞ്ഞു മനസ്സിലാക്കി അവരെ ബന്ധുവീട്ടിലേക്ക് മാറ്റി.