16
Jan 2024
Wed
16 Jan 2024 Wed

കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് അതിരുവിട്ട വിവാഹാഘോഷത്തില്‍ കേസെടുത്ത് പോലീസ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. രാവിലെ വരനും സുഹൃത്തുക്കളും കണ്ണൂര്‍ വാരത്തുള്ള വധുവിന്റെ വീട്ടിലേക്കാണ് ഒട്ടകപ്പുറത്ത് എത്തിയത്. ബാന്റ് മേളവും ഒട്ടകവുമെല്ലാം കണ്ടതോടെ നിരവധി ആളുകളാണ് ഇവിടെ തടിച്ച് കൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന റോഡില്‍ വിവാഹാഘോഷം മൂലം ഗതാഗതവും തടസ്സപ്പെട്ടു. ഒടുവില്‍ ചക്കരക്കല്‍ പോലീസ് എത്തി കാഴ്ചകാണാനായി എത്തിയവരെ ലാത്തിവീശി ഓടിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

അന്യായമായി സംഘം ചേര്‍ന്ന് ഗതാഗതം മുടക്കി വിവാഹാഘോഷം നടത്തിയതിനാണ് ചക്കരക്കല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഒട്ടകപ്പുറത്ത് എത്തിയ വളപട്ടണം സ്വദേശിയായ വരന്‍ റിസ്വാന്‍ ഉള്‍പ്പടെ 26 പേരെ പ്രതിചേര്‍ത്താണ് കേസ്. സംഭവത്തില്‍ മഹല്ല് കമ്മറ്റി ഇടപെടുകയും താക്കീത് നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക