മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ മരിച്ചു വീഴുന്നത് നിശബ്ദം നോക്കി നില്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി നാളെ മുതലപ്പൊഴിയില്‍ സമര സംഗമം നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജബീന ഇര്‍ഷാദ് അറിയിച്ചു. പ്രളയക്കാലത്ത് കേരളത്തിന്റെ സൈന്യം എന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ച മത്സ്യതൊഴിലാളികളില്‍ 73 പേര്‍ ഇതിനകം മുതലപ്പൊഴിയില്‍ മരിച്ചു കഴിഞ്ഞു. ഇന്നു അഞ്ചുതെങ്ങ് സ്വദേശിയായ വിക്ടര്‍ അപകടത്തില്‍ മരണപ്പെട്ടു. ഇത്രയധികം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചിട്ടും ശാശ്വത പരിഹാരങ്ങള്‍ ഉണ്ടാക്കാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്.
|
ദൈനംദിന ജീവിതത്തിന് മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തത് കൊണ്ടാണ് ഈ അപകട മുനമ്പിലൂടെ മത്സ്യബന്ധനത്തിന് പോകാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നത്. എന്നാല്‍ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്. ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന ഒരു കാര്യവും സര്‍ക്കാര്‍ ചെയ്യുന്നില്ല. അപകടത്തില്‍ പരിക്കേല്‍ക്കുന്നവരെ രക്ഷപ്പെടുത്തല്‍ മാത്രമല്ല സര്‍ക്കാറിന്റെ ഉത്തരവാദിത്വം. അപകടങ്ങള്‍ ഉണ്ടാകാതെ ജനങ്ങളെ സംരക്ഷിക്കലാണ് സര്‍ക്കാറിന്റെ കടമ അക്കാര്യം ചെയ്യാതെ രക്ഷാപ്രവര്‍ത്തകന്റെ റോളിലേക്ക് സര്‍ക്കാര്‍ പരിമിതപ്പെടുകയാണ്.
ഇത് അപമാനകരമാണ്. സര്‍ക്കാരിന്റെ ഈ നിഷ്‌ക്രിയ നിലപാടിനെതിരെയുള്ള ജനരോഷം ആണ് പെരുമാതുറയില്‍ നടക്കാന്‍ പോകുന്ന സമര സംഗമം. ദുരന്തങ്ങളില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പങ്കെടുക്കുന്ന സമരസംഗമത്തില്‍ തീരദേശ ജനതയുടെ രോഷം പ്രകടമാകും. ഇനിയും ജനങ്ങളുടെ ആവശ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ വലിയ ബഹുജന പ്രക്ഷോഭത്തെ സര്‍ക്കാരിനെ നേരിടേണ്ടി വരുമെന്ന് അവര്‍ പറഞ്ഞു.
പ്രക്ഷോഭ സംഗമം സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ,തീര ഭൂ സംരക്ഷണ സമിതി കണ്‍വീനര്‍ മാഗ്ലിന്‍ ഫിലോമിന, കെ ആര്‍ .എല്‍ സി .സി ജനറല്‍ സെക്രട്ടറി പാട്രിക് മിഖായേല്‍, താങ്ങുവില അസോസിയേഷന്‍ പ്രസിഡന്റ് സജീവ്, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ആന്റോ ഏലിയാസ്, പെരുമാതുറ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സൈദ് അലവി തങ്ങള്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കല്ലറ, ജില്ലാ ജനറല്‍ സെക്രട്ടറി മെഹബൂബ് ഖാന്‍ പൂവാര്‍ , കോണ്‍ഗ്രസ് ചിറയിന്‍കീഴ് മണ്ഡലം പ്രസിഡണ്ട് സുനില്‍ , മുസ്ലിം ലീഗ് മേഖലാ സെക്രട്ടറി മുഹമ്മദ് ഷാഫി , പഞ്ചായത്ത് മെമ്പര്‍ അന്‍സില്‍ അന്‍സാരി, , വെല്‍ഫെയര്‍ പാര്‍ട്ടി ചിറയിന്‍കീഴ് മണ്ഡലം പ്രസിഡണ്ട് അനസ് ബഷീര്‍ എന്നിവര്‍ പങ്കെടുക്കും.


