ജയ്പൂരിലെ ഒരു പാര്‍ക്കില്‍ നിന്നുള്ള രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യമാണ് ഇപ്പോള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലെ പ്രധാന ചര്‍ച്ച. വാലന്റൈന്‍സ് ദിനത്തില്‍ ദമ്പതികളെ ചോദ്യം ചെയ്യാനെത്തിയ ലാത്തികളേന്തിയ ഒരു സംഘത്തെ പ്രദേശവാസികള്‍ നേരിടുന്നതാണ് ദൃശ്യത്തിലുള്ളത്.
|
ബജ്രംഗ് ദള്‍ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് കാവി ഷാള്‍ ധരിച്ചെത്തിയ സംഘം പാര്‍ക്കിലിരുന്ന ദമ്പതികളോയും മറ്റ് യുവതീ യുവാക്കളോടും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, നാട്ടുകാര്‍ സംഘടിച്ച് ബജ്‌റംഗ് ദളുകാരോട് തിരിച്ച് ഐഡി കാര്‍ഡ് ചോദിച്ചതോടെ പണി പാളി.
This is only the solution for these hate mongers,unless the people around them instead of watching , grapple them and beat the hell out of them.Then only they will learn a lesson.#Mahashivratri2026 pic.twitter.com/G91F0aOMQI
— Mahiyar sharma (@mahiyarsharma) February 15, 2026
കൂടൂതല്‍ പേര്‍ എത്തിയതോടെ സംഘം പ്രതിരോധത്തിലാവുകയും ലാത്തികള്‍ ഉപേക്ഷിച്ച് അവിടെനിന്നും ഓടിപ്പോകാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. നാട്ടുകാര്‍ ഇവരെ പിന്തുടരുന്നതും വീഡിയോയിലുണ്ട്.
സദാചാര ഗുണ്ടായിസത്തിനെതിരെയുള്ള പൊതുജനങ്ങളുടെ ശക്തമായ പ്രതികരണമാണിതെന്ന് ഓണ്‍ലൈനില്‍ പലരും ഈ വീഡിയോയെ പ്രശംസിച്ചു. അടുത്തിടെ ഉത്തരാഖണ്ഡില്‍ സംഘപരിവാര ആള്‍ക്കൂട്ടത്തെ ധീരമായി നേരിട്ട ജിം ഉടമ ദീപക് കുമാറിന്റെ നിലപാടിനോടാണ് പലരും ഇതിനെ ഉപമിക്കുന്നത്. എന്നാല്‍, സംഭവത്തെക്കുറിച്ച് ഇതുവരെ പോലീസ് സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.





