25
Feb 2026
Tue
25 Feb 2026 Tue
nationwide general strike feb 12

വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണയുമായി എസ്എഫ്‌ഐ. 10 കേന്ദ്ര ട്രേഡ് യൂണിയനുകളും, ദേശീയ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അറിയിച്ചു. അധ്യാപക സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഇടയില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊഴിലാളിവര്‍ഗത്തെ പിന്തുണച്ച് എസ്എഫ്‌ഐ ഫെബ്രുവരി 12 ന് പൊതു പണിമുടക്ക് ആചരിക്കുമെന്നാണ് എസ്എഫ്‌ഐ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ‘ക്രൂരമായ തൊഴില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനും ജനാധിപത്യ അവകാശങ്ങള്‍ക്കും സാമൂഹിക അവകാശങ്ങള്‍ക്കും നേരെയുള്ള ആക്രമണത്തിനുമെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തെ പിന്തുണച്ച് എസ്എഫ്‌ഐ ഫെബ്രുവരി 12 ന് പൊതുപണിമുടക്ക് ആചരിക്കും.’ വാര്‍ത്താക്കുറിപ്പ് പറയുന്നു.

വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണയുമായി എസ്എഫ്‌ഐ. 10 കേന്ദ്ര ട്രേഡ് യൂണിയനുകളും, ദേശീയ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അറിയിച്ചു. അധ്യാപക സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ALSO READ: പെണ്‍കുട്ടികളുടെ കൂട്ട ആത്മഹത്യയില്‍ ദുരൂഹത വര്‍ധിക്കുന്നു; മൂന്ന് മുറികളുള്ള ഫ്‌ളാറ്റില്‍ ഒമ്പതംഗ കുടുംബം ഉറങ്ങിയത് ഒരേ മുറിയില്‍; വിചിത്ര സ്വഭാവമെന്ന് ട്യൂഷന്‍ ടീച്ചര്‍

തൊഴിലാളിവര്‍ഗത്തെ പിന്തുണച്ച് എസ്എഫ്‌ഐ ഫെബ്രുവരി 12 ന് പൊതു പണിമുടക്ക് ആചരിക്കുമെന്നാണ് എസ്എഫ്‌ഐ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ‘ക്രൂരമായ തൊഴില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനും ജനാധിപത്യ അവകാശങ്ങള്‍ക്കും സാമൂഹിക അവകാശങ്ങള്‍ക്കും നേരെയുള്ള ആക്രമണത്തിനുമെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തെ പിന്തുണച്ച് എസ്എഫ്‌ഐ ഫെബ്രുവരി 12 ന് പൊതുപണിമുടക്ക് ആചരിക്കും.’ വാര്‍ത്താക്കുറിപ്പ് പറയുന്നു.

എസ്എഫ്‌ഐ പഠിപ്പുമടക്ക് സമരം

അധ്യാപക സംഘടനയ്ക്ക് പുറമെ വിദ്യാര്‍ഥി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ല. സിപിഎമ്മും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കില്‍ കേരളം നിശ്ചലമാകുമെന്നാണ് സിഐടിയു നേതൃത്വം അവകാശപ്പെടുന്നത്.

രാജ്യത്തെ വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കുന്നതോടുകൂടി സബ്‌സിഡി നിരക്കില്‍ വൈദ്യുതി ലഭിച്ചുകൊണ്ടിരിക്കുന്ന ജനങ്ങള്‍ക്ക് അതില്ലാതാകും. കോര്‍പ്പറേറ്റ് കമ്പനികള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി ഉപയോഗിക്കേണ്ടിവരും. വ്യാവസായിക, ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതി നിരക്ക് ഏകീകരിക്കപ്പെടും. നിലവില്‍ ഉപഭോഗത്തിനനുസരിച്ചാണ് വൈദ്യുതി നിരക്ക് നിശ്ചയിക്കപ്പെടുന്നത്.