18
Dec 2023
Mon
18 Dec 2023 Mon

മലപ്പുറം: വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം പാണ്ടിക്കാടാണ് ദാരുണ സംഭവമുണ്ടായത്. തമ്പാനങ്ങാടി ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂര്‍ കളത്തുംപടിയന്‍ ഷിഹാബുദ്ദീന്റെയും മകള്‍ ഹാജാ മറിയം ആണു മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ പുലര്‍ച്ചെ മാതാവ് സമിയ്യയുടെ തമ്പാനങ്ങാടിയിലെ വീട്ടിലായിരുന്നു അപകടമുണ്ടായത്. കുഞ്ഞ് മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് കഴുകാന്‍ പുറത്തിറങ്ങിയ സമിയ്യയെ നായ ആക്രമിക്കാന്‍ വന്നെന്നും ഓടിയപ്പോള്‍ കയ്യില്‍നിന്ന് വഴുതി കുഞ്ഞ് കിണറ്റില്‍ വീഴുകയായിരുന്നു എന്നുമാണ് വീട്ടുകാര്‍ പറയുന്നത്.

വിവരം അറിഞ്ഞെത്തിയ അഗ്‌നിരക്ഷാ സേനാംഗം കിണറ്റിലിറങ്ങിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക