20
Jun 2025
Sat
20 Jun 2025 Sat
Bharath Matha

ഏതാണ് ഒറിജിനല്‍ ഭാരതാംബ എന്ന കാര്യത്തില്‍ ബിജെപിയിലും ആശയക്കുഴപ്പം. (Which one is the real Bharat Matha? Confusion for BJP)  ഭാരതമാതാവിനെ സംസ്ഥാന സര്‍ക്കാര്‍ അവഹേളിച്ചു എന്ന് ആരോപിച്ച് ബിജെപി നടത്തിയ പ്രതിഷേധത്തില്‍ ആര്‍എസ്എസ് ഭാരതാംബ ചിത്രത്തില്‍ കാവിക്കൊടിയാണുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ നേരത്തെ ബിജെപിയുടെ ഔദ്യോഗിക എഫ്ബി പേജില്‍ കാവിക്കൊടി മാറ്റി ദേശീയ പതാകയുമായുള്ള ഭാരതാംബ ചിത്രമാണ് ഉണ്ടായിരുന്നത്. സമൂഹമാധ്യമത്തില്‍ ഒരു ചിത്രവും പ്രതിഷേധത്തില്‍ മറ്റൊരു ചിത്രവുമാണ് ഇപ്പോള്‍ ഉള്ളത്. വിഷയത്തില്‍ ബിജെപിക്കുള്ളില്‍ തന്നെ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായാണ് സൂചന

എല്‍ഡിഎഫും യുഡിഎഫും ആര്‍എസ്എസ് ഭാരതാംബയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് പാലക്കാടും പ്രതിഷേധമുയര്‍ന്നിരുന്നു. ഈ പരിപാടിയില്‍ കാവിക്കൊടിയുള്ള ഭാരതാംബ ചിത്രമായിരുന്നു ഉണ്ടായിരുന്നത്.

ALSO READ: ഇറാന്‍ മിസൈലുകളെ നേരിട്ട് ഇസ്രായേലിന്റെ കിളി പോയി; ഒറ്റ രാത്രിയിലെ ചെലവ് 285 മില്യന്‍ ഡോളര്‍

എന്നാല്‍, നേരത്തെ ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കാവിക്കൊടി മാറ്റി ദേശീയ പതാകയുമായുള്ള ഭാരതാംബ ചിത്രമാണ് നല്‍കിയിരുന്നത്. പാലക്കാട് ബിജെപി ഈസ്റ്റ്, വെസ്റ്റ് ജില്ലാ കമ്മിറ്റികളിലും ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

ഭാരതാംബ ചിത്രത്തിലെ കാവിക്കൊടി മാറ്റി ഇന്ത്യന്‍ പതാക വെച്ച് ബിജെപി പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പുതിയ ചിത്രമുള്ള പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

രാജ്ഭവന്റെ ആര്‍എസ്എസ് ഭാരതാംബാ വിവാദം തുടരുന്നതിനിടയാണ് ഗവര്‍ണറെ തള്ളിയുള്ള ബിജെപി പോസ്റ്റര്‍. ആര്‍എസ്എസ് പ്രചാരകനായ ഗവര്‍ണറെ തള്ളിയാണ് ബിജെപി പോസ്റ്റര്‍. സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രതിഷേധ പരിപാടിയുടേതാണ് പോസ്റ്റര്‍.

കാവിക്കൊടി വേണോ ദേശീയ പതാക വേണോ എന്ന കാര്യത്തില്‍ ആദ്യം നിങ്ങളൊരു തീരുമാനത്തിലെത്ത്, എന്നിട്ട് പ്രതിഷേധിക്ക് എന്നാണ് പോസ്റ്റുകള്‍ക്കടിയില്‍ വരുന്ന കമന്റ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക