വാഷിങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥരെയടക്കം നിയമിക്കാനുള്ള നീക്കങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് ഉടന്‍ തുടങ്ങും. തന്റെ വിശ്വസ്തരെയാകും വൈറ്റ്ഹൗസിലെ ഉന്നത പദവികളില്‍ ട്രംപ് നിയമിക്കുക. ഇതിനിടെയാണ് ഇന്ത്യന്‍ വേരുള്ള കാശ്യപ് പട്ടേല്‍ എന്ന ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. 2016ല്‍ ആദ്യമായി ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഭരണത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ച ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു കശ്യപ് പ്രമോദ് എന്ന കാഷ് പട്ടേല്‍. ട്രംപിന്റെ വിശ്വസ്തരിലൊരാളായാണ് പട്ടേലിനെ വിശ്വസിപ്പിക്കുന്നത്. ട്രംപിന്റെ ആദ്യ അവസരത്തില്‍ അടിക്കടി സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന്‍ കൂടിയാണ് പട്ടേല്‍.
|
ട്രംപിന്റെ ആദ്യ അവസരത്തില്‍ പ്രതിരോധം, രഹസ്യാന്വേഷണം അടക്കമുള്ള ഉന്നതതലങ്ങളില്‍ കാഷ് പ്രവര്‍ത്തിച്ചിരുന്നു. വിവിധ ഇന്റലിജന്‍സ് വകുപ്പുകളുടെ മേധാവിയായും പ്രവര്‍ത്തിച്ചു. ഇക്കുറി ട്രംപിനൊപ്പം പ്രചാരണ രംഗത്തും സജീവമായിരുന്നു പട്ടേല്‍.

കാഷ് പട്ടേലിനെ അമേരിക്കന്‍ ചാരസംഘടനയായ CIA തലവനാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പല കോണില്‍ നിന്നും സിഐഎയുടെ തലവനായി കാഷ് പട്ടേലിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ഇതിന് സെനറ്റ് അംഗീകാരം വേണം. സെനറ്റിലെ വോട്ടില്‍ കാഷ് പട്ടേല്‍ യോഗ്യതനേടിയില്ലെങ്കില്‍ അദ്ദേഹത്തിന് ദേശീയ സുരക്ഷാ കൗണ്‍സിലില്‍ സ്ഥാനം ലഭിച്ചേക്കും.
1980 ഫെബ്രുവരി 25 ന് ന്യൂയോര്‍ക്കില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള ഇന്ത്യന്‍ കുടിയേറ്റ മാതാപിതാക്കളുടെ മകനായി ജനിച്ച പട്ടേലിന്റെ വേരുകള്‍ ഗുജറാത്തിലെ വഡോദരയിലാണ്. റിച്ച്മണ്ട് സര്‍വകലാശാലയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് അന്താരാഷ്ട്ര നിയമത്തില്‍ ബിരുദവും നേടി. ക്രിമിനല്‍ അഭിഭാഷകനായ പട്ടേല്‍ മിയാമി കോടതിയിലായിരുന്നു പ്രാക്ടീസ് ചെയ്തത്. ഇതിനിടെയാണ് ട്രംപിനൊപ്പം ചേര്‍ന്നത്.
Who is Kash Patel, who likely pick for next CIA chief
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





