ഭർത്താവിനെ കഴുത്തുഞെരിച്ചു കൊന്ന് പാമ്പ് കടിയേറ്റുള്ള മരണമായി വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യക്കും കാമുകനും വധശിക്ഷ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.
|
അമിത് കശ്യപ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അമിത് കശ്യപിന്റെ ഭാര്യ രവിതയെയും കാമുകൻ അമർദീപിനെയും മീററ്റ് കോടതി തൂക്കിക്കൊല്ലാൻ വിധിക്കുകയായിരുന്നു. മൃതദേഹത്തിൻറെ സമീപത്തു പ്രതികൾ പാമ്പിനെ കൊണ്ടുവന്നിടുകയായിരുന്നു. ഈ പാമ്പാണ് കേസിൽ ഇവർക്കെതിരായ തെളിവായതും.
പാമ്പിന്റെ വിഷപ്പല്ലുകൾ നീക്കം ചെയ്തിരുന്നത് പൊലീസ് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. വിധി പ്രസ്താവിക്കവെ കുട്ടികളുടെ സംരക്ഷണച്ചുമതല ഇനി ജില്ലാ മജിസ്ട്രേറ്റിനായിരിക്കുമെന്ന് കോടതി അറിയിച്ചു.
ഒരാഴ്ചയ്ക്കിടെ മീററ്റിൽ രണ്ടാമത്തെ വധധിക്ഷ കേസ്
ഇത്തരത്തിലുള്ള കൊലപാതകക്കേസിൽ ഒരാഴ്ചയ്ക്കിടെ മീററ്റിൽ വധശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ ദമ്പതികളാണിത്.നേരത്തെ, സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ മുസ്കാൻ റസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കും പ്രാദേശിക കോടതി വധശിക്ഷ വിധിച്ചിരുന്നു.
126 തവണ വാദം കേൾക്കുകയും 22 സാക്ഷികളുടെ മൊഴികൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ജില്ലാ ജഡ്ജി അരവിന്ദ് കുമാർ മിശ്ര വിധി പ്രസ്താവിച്ചത്. സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയെന്നും മൃതദേഹം കഷണങ്ങളാക്കി നീല നിറത്തിലുള്ള വ്യാവസായിക ഡ്രമ്മിൽ സിമന്റും മണലും ഉപയോഗിച്ച് ഒളിപ്പിച്ചെന്നുമായിരുന്നു കണ്ടെത്തൽ. ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ വലിയ ഭീതി സൃഷ്ടിക്കുന്നുവെന്നും ജഡ്ജി നിരീക്ഷിച്ചിരുന്നു.
ALSO READ: ഹാഫ് മാരത്തണിൽ ഫിനിഷിങ് ലൈനിന് ഒരു കിലോമീറ്റർ മുൻപ് കായിക താരം കുഴഞ്ഞുവീണ് മരിച്ചു
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





