30
May 2025
Tue
30 May 2025 Tue
wife arrested for killing husband after he caught her with lover on compromising position

സഹോദരീഭര്‍ത്താവായ കാമുകനൊപ്പമുള്ള അവിഹിതബന്ധം നേരില്‍കണ്ട ഭര്‍ത്താവിനെ കൊന്നുവനത്തില്‍ തള്ളിയ ഭാര്യ പിടിയില്‍. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. 40കാരിയായ ഖൈറുന്നിസയും ഇവരുടെ സഹോദരിയുടെ ഭര്‍ത്താവ് മുഹമ്മദ് അലിയുമാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെരുന്നാള്‍ ദിവസമായിരുന്നു ഖൈറുന്നിസയും മുഹമ്മദ് അലിയും തമ്മിലുള്ള അവിഹിത ബന്ധം യുവതിയുടെ ഭര്‍ത്താവായ മുഹമ്മദ് ചമന്‍ ഖാന്‍ നേരില്‍ കണ്ടത്. ഇതോടെ മുഹമ്മദ് അലി വീട്ടില്‍ വരുന്നത് ചമന്‍ ഖാന്‍ വിലക്കി.
ഇതിനു പിന്നാലെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

മെയ് ആറിന് മുഹമ്മദ് അലി ചമന്‍ ഖാനെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചുവരുത്തുകയും ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ദാദ്രിയിലെ വനത്തിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇവിടെ വച്ച് ഇഷ്ടിക ഉപയോഗിച്ച് ചമന്‍ ഖാനെ ആക്രമിച്ചുകൊന്നു. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ചു കടന്നുകളഞ്ഞു.

ഇതിനു ശേഷം ഖമറുന്നിസ ഭര്‍ത്താവിനെ കാണാനില്ലെന്ന വ്യാജ പരാതി പോലീസ് സ്‌റ്റേഷനില്‍ നല്‍കി. പോലീസ് അന്വേഷണത്തിനിടെ ചമന്‍ ഖാന്റെ മൃതദേഹം വനത്തില്‍ നിന്ന് കണ്ടെത്തിയതാണ് കൊലപാതകത്തിന്റെ ചുരുളഴിയാന്‍ സഹായിച്ചത്. തുടര്‍ന്ന് ഖമറുന്നിസയെയും മുഹമ്മദ് അലിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തിയ വാടകക്കാരനെ വീട്ടുടമ ജീവനോടെ കുഴിച്ചുമൂടി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക