26
Mar 2025
Tue
26 Mar 2025 Tue
man buries tenant alive over illicit relation with wife

ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തിയ വാടക്കാരനായ യോഗാചാര്യനെ വീട്ടുടമ ജീവനോടെ കുഴിച്ചുമൂടി. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. ബാബാ മസ്ത്‌നാഥ് യൂനിവേഴ്‌സിറ്റിയിലെ യോഗാ ഗുരുവായ ജഗ്ദീപ് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാന്‍ മിസ്സിങ് പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഹര്‍ദീപ് എന്നയാളെയും ഇയാളുടെ കൂട്ടാളിയായ ധര്‍മപാലിനെയും അറസ്റ്റ് ചെയ്തു. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് ജഗ്ദീപിന്റെ മൃതദേഹം പുറത്തെടുത്തു. ജഗ്ദീപിന്റെ കൈകാലുകള്‍ കെട്ടിയും വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചുമായിരുന്നു ജീവനോട് കുഴിയിലിട്ട് മൂടിയിരുന്നത്. ഇതിനു മുമ്പായി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാനാണ് വായില്‍ ടേപ്പ് ഒട്ടിച്ചത്.

ഡിസംബര്‍ 24ന് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മടങ്ങിവരുന്ന വഴിയാണ് ജഗ്ദീപിനെ സംഘം തട്ടിക്കൊണ്ടുപോയത്. ജഗ്ദീപിനെ കാണാതായി 10 ദിവസത്തിനു ശേഷം മാന്‍ മിസ്സിങ് പരാതി ശിവാജി കോളനി പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ആദ്യഘട്ടത്തില്‍ തുമ്പില്ലാതിരുന്ന കേസില്‍ ജഗ്ദീപിന്റെ ഫോണ്‍ കോള്‍ റെക്കോഡ് പരിശോധിച്ചപ്പോള്‍ പോലീസ് ഹര്‍ഷ്ദീപിലേക്കെത്താനായി. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോഴാണ് കൊലപാതകം വിവരം പുറത്താവുന്നത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് കുഴി പരിശോധിച്ച പോലീസ് ജഗ്ദീപിന്റെ അഴുകിയ മൃതദേഹം കണ്ടെടുത്തു. മാര്‍ച്ച് 24നായിരുന്നു മൃതദേഹം കണ്ടെടുത്തത്.

കുഴല്‍ കിണര്‍ കുഴിക്കുന്നുവെന്ന വ്യാജേന തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു ഹര്‍ഷ് ദീപ് തന്റെ വസ്തുവില്‍ 7 അടി താഴ്ചയില്‍ കുഴിയെടുത്തത്. ഇതിനു ശേഷം ജഗ്ദീപിനെ ഇതിലിട്ടു മൂടുകയുമായിരുന്നു.