04
Dec 2023
Fri
04 Dec 2023 Fri

മലപ്പുറത്ത് ഭാര്യയുടെ അച്ഛനെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: ഭാര്യയുടെ അച്ഛനെ കുത്തിക്കൊന്ന കേസില്‍ യുവാവ് പിടിയില്‍. പുല്ലാര സ്വദേശി അയ്യപ്പന്റെ (65) മരണത്തില്‍ മകളുടെ ഭര്‍ത്താവ് പ്രിനോഷാണ് പിടിയിലായത്. മലപ്പുറം മഞ്ചേരി പുല്ലാരയിലാണ് സംഭവമുണ്ടായത്. അയ്യപ്പന്റെ മൂത്ത മകള്‍ രജനിയുടെ ഭര്‍ത്താവാണ് പ്രിനോഷ്. സംഘര്‍ഷത്തിനിടെ രജനിക്കും കുത്തേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെങ്കിലും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

സംഭവം നടന്നയുടന്‍ പ്രതി ഓടിരക്ഷപ്പെട്ടെങ്കിലും പുലര്‍ച്ചെ മൂന്നു മണിയോടുകൂടി മഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പിടികൂടുകായിരുന്നു. ഇയാള്‍ സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു. നേരത്തെയും ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു.

മദ്യപിച്ച് വീട്ടിലെത്തിയ പ്രിനോഷ് മകനുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിലിടപ്പെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അയ്യപ്പന് കുത്തേറ്റത്. അയ്യപ്പന്റെ വയറിലും തലിയലും ഗുരുതരമായി കുത്തേറ്റു. ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക