15
Oct 2024
Sat
15 Oct 2024 Sat
Elon Musk Wikipedia

സ്വതന്ത്ര വിവര സ്രോതസ്സായ വിക്കിപീഡിയ ഇടതുപക്ഷ ആക്ടിവിസ്റ്റുകളുടെ നിയന്ത്രണത്തിലാണെന്നും പൊതുജനങ്ങള്‍ സംഭാവന നല്‍കരുതെന്നും ടെക് ഭീമന്‍ ഇലോണ്‍ മസ്‌ക്.(Wikipedia under control of left activists; Elon Musk says not to donate)  തീവ്ര ഇടതുപക്ഷ ആക്ടിവിസ്റ്റുകള്‍ വിക്കിപീഡിയയെ തങ്ങളുടെ ആശയങ്ങള്‍ക്ക് അനുസൃതമായി ദുരുപയോഗം ചെയ്യുകയാണെന്ന് ടെസ്ലയുടെയും സ്‌പേസ്എക്‌സിന്റെയും സ്ഥാപകനായ മസ്‌ക് ആരോപിക്കുന്നത് ഇതാദ്യമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമേരിക്കന്‍ വെബ്‌സൈറ്റായ പൈറേറ്റ് വയേഴ്‌സിന്റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് മസ്‌ക് എക്‌സില്‍ വിക്കിപീഡിയക്കെതിരേ ആരോപണമുന്നയിച്ചത്. 40ഓളം വിക്കിപീഡിയ എഡിറ്റര്‍മാറുടെ നേതൃത്വത്തില്‍ ഇസ്രായേലിനെ താറടിച്ചു കാണിക്കാനും തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കാനും ശ്രമിക്കുന്നതായി റിപോര്‍ട്ടില്‍ ആരോപിക്കുന്നു.

ALSO READ: വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു; ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ കാമുകന്‍ കൊന്ന് കുഴിച്ചുമൂടി

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചുരുക്കം ചില അക്കാദമിക്കുകളുടെ നിലപാടുകള്‍ മുഖ്യധാരാ നിലപാടായി വ്യാഖ്യാനിക്കുന്നുവെന്നും ഒക്ടോബര്‍ 7ന് ശേഷം ഇത് ശക്തമായാതായും പൈറേറ്റ് വയേഴ്‌സ് റിപോര്‍ട്ടില്‍ പറയുന്നു.

റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡോണാള്‍ഡ് ട്രംപിനെ ശക്തമായി പിന്തുണക്കുന്നയാളാണ് ഇലോണ്‍ മസ്‌ക്. ട്രംപിന്റെ പ്രചാരണ ക്യാമ്പയിന് വേണ്ടി മസ്‌ക് വന്‍തുക മുടക്കുന്നുണ്ട്.