15
Oct 2024
Sat
15 Oct 2024 Sat
pregnant women killed

ഡല്‍ഹി: പ്രണയം പൂത്തപ്പോള്‍ കാമുകന്‍ കൈയൊഴിഞ്ഞു, ഒടുവില്‍ കൊന്ന് കുഴിച്ചുമൂടി. ഡല്‍ഹിയിലെ നാങ്‌ഗ്ലോയിലാണ് സംഭവം. (Constantly asked to marry; A seven-month pregnant woman was killed and buried by her boyfriend)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഏഴ് മാസം ഗര്‍ഭിണിയായ കാമുകിയെ യുവാവ് കൊന്ന് കുഴിച്ചുമൂടിയത്. സോണിയെന്ന പെണ്‍കുട്ടിയെയാണ് സഞ്ജു എന്ന സലീമും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സലീമിനെയും ഒരു സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന സോണിക്ക് 6,000ത്തിലധികം ഫോളോവേഴ്‌സുണ്ട്. തന്റെയും കാമുകന്‍ സലീമിന്റെയും നിരവധി ഫോട്ടോകളും വീഡിയോകളും സോണി തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു.

ALSO READ: വീണ്ടും ആഞ്ഞടിച്ച് ഹിസ്ബുല്ല; റോക്കറ്റ്, ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ രണ്ട് മരണം; ഗസയില്‍ 3 ഇസ്രായേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു

സലീമും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സോണിക്കൊരു പുതിയ സുഹൃത്തുണ്ടെന്ന വിവരം തങ്ങള്‍ അറിഞ്ഞിരുന്നതായും എന്നാല്‍ അതെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രേതമാണെന്ന് പറയുമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.

ഏഴ് മാസം ഗര്‍ഭിണിയായ സോണി തന്നെ വിവാഹം ചെയ്യണമെന്ന് സലീമിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ച സലീം ഗര്‍ഭഛിദ്രം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നു.

തിങ്കളാഴ്ച സലീമിനെ കാണാന്‍ വീട്ടില്‍ നിന്നിറങ്ങിയ സോണിയെ യുവാവും കൂട്ടാളികളും ചേര്‍ന്ന് ഹരിയാനയിലെ രോഹ്തകിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി. സലീമിനെയും സഹായികളില്‍ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരാള്‍ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.