25
Mar 2023
Sat
25 Mar 2023 Sat

വടക്കഞ്ചേരി: റോഡിനു കുറുകെ കാട്ടുപന്നി ചാടിയതിനെ തുടര്‍ന്ന് സഡന്‍ബ്രേക്കിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുട്ടികളക്കം യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്ക്. അബ്ദുല്‍ ഹക്കീമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് വടക്കഞ്ചേരി ആയക്കാട് ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം നടന്നത്. ആയക്കാട് സ്‌കൂളിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

കൊല്ലങ്കോട് സ്വദേശി വാസന്തി, വാസന്തിയുടെ സഹോദരന്‍ ഹരിദാസിന്റെ മക്കളായ ആദര്‍ശ് രാജ്(15), ആദിദേവ്(10) എന്നിവര്‍ക്കാണ് പരിക്കേറ്റത്.