27
Nov 2023
Fri
27 Nov 2023 Fri

കോഴിക്കോട് : സെക്രട്ടറിയേറ്റ് അനക്സ് ഹൈക്കോടതി ബെഞ്ച് കോഴിക്കോട് സ്ഥാപിക്കുക, മാവൂർ ഗ്രാസിം കൈവശമുള്ള സർക്കാർ ഭൂമിയിൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക, താമരശ്ശേരി ചുരം യാത്രാ ക്ലേശങ്ങൾ പരിഹരിക്കുക, കോഴിക്കോട് ജില്ലയെ ടൂറിസം ഹബ്ബായി ആയി ഉയർത്തുക, കോഴിക്കോടിന്റെ വിദ്യാഭ്യാസ ആരോഗ്യ പിന്നാക്കാവസ്ഥ പരിഹരിക്കുക, തീരദേശ മേഖലയിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുക, തീരദേശ മത്സ്യത്തൊഴിലാളികളുടെ പ്രയാസങ്ങൾ ദുരീകരിക്കുക, മലയോര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിച്ചു നവ കേരള സദസ്സിൽ നിവേദനം സമർപ്പിക്കുമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. ബ്രാഞ്ച് , പഞ്ചായത്ത്, മണ്ഡലം തലങ്ങളിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് അതാത് ഘടകങ്ങളുടെ ഭാരവാഹികളും നിവേദനങ്ങൾ സമർപ്പിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യോഗത്തിൽ ജില്ല പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ വാഹിദ് ചെറുവറ്റ, ജലീൽ സഖാഫി, ജനറൽ സെക്രട്ടറിമാരായ എൻ കെ റഷീദ് ഉമരി, എപി നാസർ, സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ ഷെമീർ , റഹ്മത്ത് നെല്ലൂളി, ട്രഷറർ ടി കെ അബ്ദുൽ അസീസ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി ജോർജ് , ബാലൻ നടുവണ്ണൂർ, ജുഗൽ പ്രകാശ്, സരിത ജി, അബ്ദുൽ കയ്യും , എഞ്ചിനിയർ എം എ സലീം , ഷംസീർ ചോമ്പാല , സലീം കാരാടി , ഹുസൈൻ മണക്കടവ്, സിദ്ധീഖ് കരുവംപൊയിൽ തുടങ്ങിയവർ സംസാരിച്ചു