16
May 2025
Wed
16 May 2025 Wed
Vishu Bumper Lottery with prize money of 12 crores has been drawn

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കേരള വിഷു ബംപർ ലോട്ടറി (vishu bumper) ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആണ് നറുക്കെടുപ്പ്. നാല് മണിക്ക് ഫലം ലോട്ടറി വകുപ്പിൻ്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്യും. 45ലക്ഷം ടിക്കറ്റ് ആണ് അച്ചടിച്ച് വിപണിയിലെത്തിച്ചത്. ഒരു ടിക്കറ്റിന് 300 രൂപ ആണ് വില.

ഇതുവരെ 44 ലക്ഷത്തിലധികം ടിക്കറ്റും വിറ്റുപോയി. ടിക്കറ്റ് വിൽപനയിൽ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നിൽ.

ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നൽകും. മൂന്നാം സമ്മാനമായി പത്ത് ലക്ഷം രൂപ ആറ് പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ ആറ് പേർക്കുംലഭിക്കും.
കൂടാതെ മറ്റു സമ്മാനങ്ങളും ഉൾപ്പെടുന്നു.

Will you know the lucky winner of 12 crores today?; Vishu bumper draw today