27
May 2024
Fri
27 May 2024 Fri
woman advocate dies after ksrtc bus hit her scooter

കോട്ടയം പള്ളം എംസി റോഡില്‍ കെഎസ്ആര്‍ടി ബസ് സ്‌കൂട്ടറില്‍ തട്ടിയുണ്ടായ അപകടത്തില്‍ അഭിഭാഷക മരിച്ചു. കോട്ടയം ബാറിലെ അഭിഭാഷക ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട് പറമ്പില്‍ ഫര്‍ഹാന ലത്തീഫ്(24)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധന്‍ വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഫര്‍ഹാനയെ ഇതുവഴിയെത്തിയ യുവാക്കള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് മരണം.