25
Sep 2024
Mon
25 Sep 2024 Mon
woman and 3 year old boy dies in scooter accident in Mampad

മലപ്പുറം മമ്പാട് ഇറക്കത്തില്‍ വച്ച് ബ്രേക്ക് നഷ്ടമായ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിയും ഭര്‍തൃസഹോദരന്റെ മകനായ മൂന്നുവയസ്സുകാരനും മരിച്ചു. നടുവക്കാട് ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി, ഷിനോജിന്റെ സഹോദരന്റെ മകന്‍ ധ്യാന്‍ ദേവ് എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കള്‍ രാവിലെ പത്തരയോടെയാണ് അപകടം. ഷിനോജും ഭാര്യ ശ്രീലക്ഷ്മിയും മകനും ഷിനോജിന്റെ സഹോദരന്റെ മകനും സ്‌കൂട്ടറില്‍ വരുമ്പോള്‍ ഇറക്കത്തില്‍വച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടവാവുകയും മറിയുകയുമായിരുന്നു.

പരിക്കേറ്റ ഷിനോജും കുട്ടിയും ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പുള്ളിപ്പാടം പൂളക്കപ്പൊയില്‍ ആമസോണ്‍ വ്യൂ പോയിന്റ് സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു ഷിനോജും കുടുംബവംു.