15
Jun 2024
Fri
15 Jun 2024 Fri
woman and friend arrested dangled from building for making reel

ഇന്‍സ്റ്റഗ്രാം റീലിനു വേണ്ടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നു തൂങ്ങിക്കിടന്ന യുവതിയും യുവാവും അറസ്റ്റിലായി. പൂനെയിലാണ് സംഭവം. മീനാക്ഷി സലുങ്കേ(23), കൂട്ടുകാരനായ മിഹിര്‍ ഗാന്ധി(27)എന്നിവരാണ് അറസ്റ്റിലായത്. അപകടകരമായ രീതിയില്‍ റീല്‍ ചിത്രീകരിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെട്ടിടത്തിന്റെ ടെറസിന്റെ മുകളില്‍ കിടന്നുകൊണ്ട് യുവാവ് കൈനീട്ടി നല്‍കുകയും യുവതി കൈയില്‍ പിടിച്ചു തൂങ്ങിക്കിടന്നുമാണ് റീല്‍ ചിത്രീകരിച്ചത്. ഇരുവര്‍ക്കും ആറുമാസത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും പിഴയും ലഭിച്ചേക്കുമെന്നാണ് പോലീസ് പറയുന്നത്. ഉപേക്ഷിക്കപ്പെട്ട ക്ഷേത്രത്തിന്റെ മുകളില്‍ കയറിയായിരുന്നു ഇരുവരും ജീവനപകടത്തിലാക്കുന്ന വിധം റീല്‍ ചിത്രീകരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക