22
Jan 2025
Wed
22 Jan 2025 Wed
woman and man arrested for smuggling synthetic drug

മയക്കുമരുന്ന് കടത്തുന്നതിനിടെ യുവതിയും യുവാവും പോലീസ് പിടിയിലായി. കൊല്ലം കന്നിമേല്‍ച്ചേരി മകം വീട്ടില്‍ അഞ്ജലി(22), ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി(26)എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് ബസ്സില്‍ വരുമ്പോഴാണ് നെടുമ്പാശ്ശേരി പോലീസും റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ചേര്‍ന്ന് ഇരുവരെയും പിടികൂടിയത്. യുവതിയുടെ പാന്റ്‌സിന്റെ പോക്കറ്റിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്തു മയക്കുമരുന്നിന് 10 ലക്ഷത്തോളം രൂപ വിലവരും.

ബംഗളുരുവില്‍ നിന്ന് ബസ് മാര്‍ഗം മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു ഇരുവരും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അഞ്ജലിയും ആസിഫും സൗഹൃദത്തിലായത്. തുടര്‍ന്ന് യുവതി വീടുവിട്ട് ആസിഫിനൊപ്പം താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബംഗളുരുവില്‍ നിന്ന് കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്ന് ഓണ്‍ലൈനായ ഇടപാടുകാരെ കണ്ടെത്തി ചെറിയ തൂക്കത്തില്‍ വിറ്റുവരികയായിരുന്നു ഇരുവരും ചെയ്തുവന്നിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക