25
Mar 2025
Sun
25 Mar 2025 Sun
woman arrested for giving liquor to 12 year old boy

കട്ടന്‍ ചായയെന്നു വിശ്വസിപ്പിച്ച് 12കാരനു മദ്യം നല്‍കിയ യുവതി അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി പ്രിയങ്ക(26) ആണ് പീരുമേട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് യുവതി തന്റെ വീട്ടില്‍ വച്ച് അയല്‍വാസിയായ 12കാരനെ മദ്യം കുടിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മയങ്ങി വീണ കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ കാര്യം അറിയുന്നത്. തുടര്‍ന്നാണ് പ്രിയങ്കയുടെ വീട്ടില്‍ നിന്ന് മദ്യം കുടിപ്പിച്ച വിവരം ഇവര്‍ അറിയുന്നതും പോലീസില്‍ പരാതി നല്‍കുന്നതും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.