വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു പലപ്പോഴായി 17 ലക്ഷം രൂപ തട്ടിയെടുത്ത വനിത ബംഗളുരുവില്‍ പിടിയില്‍. എറണാകുളം എളമക്കര സ്വാമിപടി സ്വദേശിനി രേഷ്മ കെ നായരാണ് (46)പിടിയിലായത്. പണം നഷ്ടപ്പെട്ട ബിസിനസുകാരി നല്‍കിയ പരാതിയിലാണ് നടപടി.
|
പരാതിക്കാരിക്ക് ബിസിനസില്‍ ഉണ്ടായ നഷ്ടം നികത്താന്‍ അഗ്രിക്കള്‍ച്ചറല്‍ കോ ഓപറേറ്റീവ് ബാങ്കില്‍ നിന്ന് കാര്‍ഷിക വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2017 മുതല്‍ തന്നെ രേഷ്മ പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ലോണ്‍ തരപ്പെടുത്താനുള്ള ചെലവിലേക്കായാണ് പണം കൈപ്പറ്റിയത്. 2020മുതലാണ് പണം വാങ്ങിത്തുടങ്ങിയത്. വായ്പ ലഭിക്കാതെ വന്നതോടെ പരാതിക്കാരി രേഷ്മയോട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


